റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ഇപിഎഫ് പലിശ 8.15 ശതമാനമായി പുതുക്കി

ന്യൂഡല്ഹി: 2022-23 സാമ്പത്തിക വര്ഷം ഇപിഎഫ് വരിക്കാര്ക്ക് 8.15 ശതമാനം പലിശ ലഭിക്കും. ഇ.പി.എഫ്.ഒയുടെ ശുപാര്ശക്ക് ധനമന്ത്രാലയം അംഗീകാരം നല്കി.

ആറ് കോടിയോളംവരുന്ന വരിക്കാരുടെ അക്കൗണ്ടിലേയ്ക്ക് ഉടനെ പലിശ വരവുവെയ്ക്കും. കഴിഞ്ഞ മാര്ച്ചിലാണ് ഇപിഎഫ്ഒ ബോര്ഡ് യോഗം ചേര്ന്ന് 8.15 ശതമാനം പലിശ നല്കാന് സര്ക്കാരിനോട് ശുപാര്ശ ചെയ്തത്.

2020-21 സാമ്പത്തിക വര്ഷത്തെ ഇപിഎഫ് പലിശ 8.50 ശതമാനമായിരുന്നു. അടുത്തവര്ഷം പലിശ നിരക്ക് 8.10 ശതമാനമായാണ് കുറച്ചത്. 40 വര്ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്.

അഞ്ച് ബേസിസ് പോയന്റിന്റെ വര്ധനവാണ് ഇത്തവണ വരുത്തിയത്.

X
Top