ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

എന്‍വിറോ ഇന്‍ഫ്ര എന്‍ജിനീയേഴ്‌സ്‌ ഐപിഒ നവം.22 മുതല്‍

ന്‍വിറോ ഇന്‍ഫ്ര എന്‍ജിനീയേഴ്‌സിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നവംബര്‍ 22ന്‌ തുടങ്ങും. നവംബര്‍ 28 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 140-148 രൂപയാണ്‌ ഇഷ്യു വില. 101 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

650.43 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്‌. 3.87 കോടി പുതിയ ഓഹരികളും 52.68 ലക്ഷം നിലവിലുള്ള ഓഹരികളുമാണ്‌ വില്‍ക്കുന്നത്‌. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.

ഐപിഒ വഴി സമാഹരിക്കുന്ന തുക കമ്പനിയുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും കടം തിരിച്ചടക്കു ന്നതിനും സബ്‌സിഡറിയുടെ പദ്ധതികള്‍ക്കുമായി വിനിയോഗിക്കും.

വാട്ടര്‍ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകള്‍ നിര്‍മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാണ്‌ എന്‍വിറോ ഇന്‍ഫ്ര എന്‍ജിനീയേഴ്‌സിന്റെ പ്രധാന ബിസിനസ്‌. സര്‍ക്കാരിനു വേണ്ടി ജല വിതരണ പദ്ധതികളും കമ്പനി ഏറ്റെടുത്തു നടത്തുന്നുണ്ട്‌.

X
Top