ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

നാല് വർഷത്തിനുള്ളിൽ 3,200 കോടി നിക്ഷേപിക്കാൻ എംബസി ആർഇഐടി

ഡൽഹി: അടുത്ത 3-4 വർഷത്തിനുള്ളിൽ 7.1 ദശലക്ഷം ചതുരശ്ര അടി വികസിപ്പിക്കുന്നതിനായി 3,200 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നതായി എംബസി ആർഇഐടി സിഇഒ വികാസ് ഖദ്‌ലോയ പറഞ്ഞു.

ബംഗളൂരുവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പദ്ധതികൾ, കമ്പനിയുടെ അറ്റ ​​പ്രവർത്തന വരുമാനത്തിലേക്ക് 800 കോടിയിലധികം രൂപ സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ എംബസി സ്പോൺസറിൽ നിന്നും ബെംഗളൂരുവിലെയും ചെന്നൈയിലെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിൽ നിന്നും രണ്ട് ഓഫീസ് കെട്ടിടങ്ങൾ വാങ്ങുന്നതിനുള്ള നോൺ-ബൈൻഡിംഗ് കരാറുകളും ആർഇഐടി ഒപ്പുവച്ചിട്ടുണ്ട്.

പ്രോപ്പർട്ടികൾ മൊത്തം 7.1 ദശലക്ഷം ചതുരശ്ര അടി പാട്ടത്തിനെടുക്കാവുന്ന വിസ്തീർണ്ണം വാഗ്ദാനം ചെയ്യുന്നു. ക്യാമ്പസ് വികസനത്തിലൂടെയും ഏറ്റെടുക്കലുകളിലൂടെയും വളർച്ചയെ കൂടുതൽ ത്വരിതപ്പെടുത്തുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഖദ്‌ലോയ പറഞ്ഞു.

ഇതിന്റ ഭാഗമായി ബെംഗളൂരുവിലെ എംബസി ബിസിനസ് ഹബ്ബിൽ 2.1 ദശലക്ഷം ചതുരശ്ര അടിയുടെ ഓഫീസ് വികസനം ഏറ്റെടുക്കാനും സ്ഥാപനം ഉദ്ദേശിക്കുന്നു.

X
Top