Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

ഗുരുഗ്രാമിലെ ഭവന പദ്ധതിയ്ക്കായി എമാര്‍ ഇന്ത്യ ആയിരം കോടി നിക്ഷേപിക്കും

ഗുരുഗ്രാമിലെ പുതിയ ഭവന പദ്ധതിക്കായി റിയല്‍റ്റി സ്ഥാപനമായ എമാര്‍ ഇന്ത്യ 1,000 കോടി രൂപ നിക്ഷേപിക്കും. പ്രീമിയം റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് ശക്തമായ ഡിമാന്‍ഡ് ഉള്ളതിനാല്‍ പുതിയ ലക്ഷ്വറി ഹൗസിംഗ് പ്രോജക്റ്റിനാണ് ന്ിക്ഷേപം.

ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്സ് എക്സ്റ്റന്‍ഷന്‍ റോഡിലെ സെക്ടര്‍ 62-ലാണ് അമാരിസ് എന്ന പദ്ധതി ആരംഭിച്ചത്.

‘ഞങ്ങള്‍ ഗുരുഗ്രാമില്‍ ഒരു പുതിയ ഭവന പദ്ധതി ആരംഭിച്ചു. ഉപഭോക്താക്കളില്‍ നിന്ന് ഞങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്,’ എമാര്‍ ഇന്ത്യ സിഇഒ കല്യാണ് ചക്രബര്‍ത്തി പറഞ്ഞു.
6.2 ഏക്കറില്‍ 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ പദ്ധതിയില്‍ 522 അപ്പാര്‍ട്ടുമെന്റുകള്‍ കമ്പനി വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിച്ചെലവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭൂമിയുടെ വില ഒഴികെ ഏകദേശം 1,000 കോടി രൂപയോളം വരുമെന്ന് ചക്രബര്‍ത്തി പറഞ്ഞു. ഈ പദ്ധതിയില്‍ നിന്നുള്ള മൊത്തം വരുമാന സാധ്യത ഏകദേശം 2,500 കോടി രൂപയാണ്.

‘ഞങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതും ഉയര്‍ന്ന ഡിസൈന്‍ നിലവാരം ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഉയര്‍ന്ന നിലവാരമുള്ള ലിവിംഗ് സ്പെയ്സുകള്‍ നല്‍കുന്നതിനുള്ള എമാറിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ പ്രോജക്റ്റ്,’ ചക്രബര്‍ത്തി പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബായ് ആസ്ഥാനമായുള്ള എമാര്‍ ഗ്രൂപ്പിന്റെ ഭാഗമാണ് എമാര്‍ ഇന്ത്യ.

ഡല്‍ഹി-എന്‍സിആര്‍, മൊഹാലി, ലഖ്നൗ, ഇന്‍ഡോര്‍, ജയ്പൂര്‍ എന്നിവിടങ്ങളില്‍ താമസ, വാണിജ്യ ഇടങ്ങളുടെ ഒരു പോര്‍ട്ട്ഫോളിയോ ഗ്രൂപ്പിനുണ്ട്.

X
Top