രാജ്യത്തെ യുപിഐ പണമിടപാടുകളുടെ മൂല്യത്തിലുണ്ടായത് 4000 ഇരട്ടിയിലേറെ വർധനപുതിയ വ്യാപാര കരാറുകളുമായി ഇന്ത്യ; 15 ട്രില്യണ്‍ ഡോളറിന്റെ വിപണിക്കായി ചര്‍ച്ചകള്‍രാജ്യത്ത് 11 എയര്‍പോര്‍ട്ടുകള്‍ കൂടി സ്വകാര്യവത്ക്കരിക്കുന്നുഎൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

തിരുവനന്തപുരം: വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് വീണ്ടും തിരിച്ചടി. സംസ്ഥാനം വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്.

പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല.

100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും. വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിരക്ക് വർധന ഒന്നാം തിയതി മുതൽ പ്രാബല്യത്തിൽ വന്നു.

25 മുതൽ 40 ശതമാനം വരെ നിരക്ക് കൂട്ടണമെന്നായിരുന്നു നേരത്തെ കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മീഷന് മുന്നിൽ വെച്ച ആവശ്യം. എന്നാൽ പരമാവധി 20 ശതമാനമാണ് കൂട്ടിയത്. 2022 ജൂണിലാണ് കേരളം അവസാനമായി വൈദ്യുതി നിരക്ക് കൂട്ടിയത്.

അനാഥാലയങ്ങൾ, വ്യദ്ധസദനങ്ങൾ, ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർധന ബാധകമല്ല.

X
Top