രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

എട്ട് പ്രധാന മേഖലകള്‍ ജനുവരിയില്‍ വളര്‍ച്ച രേഖപ്പെടുത്തി, തോത് 7.8 ശതമാനം

ന്യൂഡല്‍ഹി : ഇന്ത്യയുടെ എട്ട് പ്രധാന വ്യവസായ മേഖലകള്‍ ജനുവരിയില്‍ വളര്‍ച്ച രേഖപ്പെടുത്തി. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, വളം, സ്റ്റീല്‍,സിമന്റ്, വൈദ്യതി എന്നിവ 2.9 ശതമാനത്തിന്റെ പ്രതിമാസ വളര്‍ച്ചയാണ് നേടിയത്. ജനുവരിയില്‍ ഇവ 7.8 ശതമാനം വളര്‍ന്നപ്പോള്‍ ഡിസംബറിലെ വളര്‍ച്ച 7 ശതമാനമായിരുന്നു.

കല്‍ക്കരി ഉത്പാദനം ജനുവരിയില്‍ 13.4 ശതമാനമായാണ് കൂടിയത്. ഡിസംബറിലേത്‌ 12.2 ശതമാനം. റിഫൈനറി ഉത്പാദനം 3.7 ശതമാനത്തില്‍ നിന്നും 4.5 ശതമാനമായും വളം 7.3 ശതമാനത്തില്‍ നിന്നും 17.9 ശതമാനമായും ഉയര്‍ന്നു.

അതേസമയം സ്റ്റീല്‍ 6.3 ശതമാനത്തില്‍ നിന്നും 6.2 ശതമാനമായും ക്രൂഡ് ഓയില്‍ ഉത്പാദന വളര്‍ച്ച 1.2 ശതമാനത്തില്‍ നിന്നും 1.1 ശതമാനമായും താഴ്ന്നിട്ടുണ്ട്. പ്രകൃതിദത്ത വാതകം 2.6 ശതമാനത്തില്‍ നിന്നും 5.3 ശതമാനമായി. സിമന്റ് 9.5 ശതമാനത്തില്‍ നിന്നും 4.6 ശതമാനം, വൈദ്യുതി 10.4 ശതമാനത്തില്‍ നിന്നും 12 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ച തോത് രേഖപ്പെടുത്തിയത്.

മൊത്തം വ്യാവസായിക ഉത്പാദനത്തിന്റെ 40 ശതമാനത്തിലേറെ സംഭാവന ചെയ്യുന്നത് മേല്‍ പരാമര്‍ശിച്ച അടിസ്ഥാന സൗകര്യ വികസന വ്യവസായ മേഖലകളാണ്.

X
Top