ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

പ്രതീക്ഷിച്ചതിലും മികച്ച നാലാംപാദ പ്രകടനം നടത്തി ഐഷര്‍ മോട്ടോഴ്‌സ്

ന്യൂഡല്‍ഹി: ഐഷര്‍ മോട്ടോഴ്സ് ലിമിറ്റഡ് നാലാംപാദത്തില്‍ 905 കോടി രൂപ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. മുന്‍പാദത്തെ അപേക്ഷിച്ച് 48 ശതമാനം കൂടുതലാണിത്. മാത്രമല്ല, പ്രതീക്ഷകളെ മറികടക്കാനും സാധിച്ചു.

810 കോടി രൂപ മാത്രമാണ് വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. 3804 കോടി രൂപയാണ് വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 19 ശതമാനം അധികം.

അതും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലാണ്. 3718 കോടി രൂപ വരുമാനമാണ് കണക്കുകൂട്ടിയിരുന്നത്. മാത്രമല്ല വരുമാനം സര്‍വകാല ഉയരത്തിലാണ്.

ഇതോടെ തുടര്‍ച്ചയായ അഞ്ചാംപാദത്തില്‍ പോസിറ്റീവ് വരുമാനം രേഖപ്പെടുത്താന്‍ കമ്പനിയ്ക്കായി. ഇബിറ്റ 23 ശതമാനം ഉയര്‍ന്ന് 934 കോടി രൂപയായപ്പോള്‍ 37 രൂപയുടെ ലാഭവിഹിതം പ്രഖ്യാപിക്കാന്‍ കമ്പനി തയ്യാറായിട്ടുണ്ട്. പ്രധാന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് വില്‍പന 18 ശതമാനം ഉയര്‍ന്നു. 2.14 യൂണിറ്റ് റോയല്‍ എന്‍ഫീല്‍ഡ് യൂണിറ്റുകളാണ് നിരത്തിലിറങ്ങിയത്.

X
Top