ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

സ്വർണവും രത്‌നങ്ങളും കൊണ്ടുപോകാൻ ഇനി ഇ വേ ബിൽ നിർബന്ധം

തിരുവനന്തപുരം: സ്വർണവും വിലയേറിയ രത്‌നങ്ങളും കൊണ്ടുപോകാൻ ഇ വേ ബിൽ നിർബന്ധമാക്കി.10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വർണത്തിന്റെയും വജ്രത്തിന്റെയും കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിനാണ് ഇ-വേ ബിൽ ബാധകമാക്കിയത്. ഇന്നലെ മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നു.

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണറുടെ നോട്ടിഫിക്കേഷൻ നമ്പർ 2/2025-സ്റ്റേറ്റ് ടാക്‌സ് തീയതി 17/01/2025 പ്രകാരമാണ് പുതുക്കിയ തീയതി പ്രാബല്യത്തിൽ കൊണ്ടുവന്നത്.

ഇതിനായുള്ള അഡീഷണൽ ഓപ്ഷൻ ഇ-വേ ബിൽ പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ ജനുവരി 1 മുതൽ ഇ വേ ബിൽ നിർബന്ധമാക്കിയിരുന്നെങ്കിലും ഇ-വേ ബിൽ ജനറേഷൻ പോർട്ടലിലെ ചില സാങ്കേതിക തടസ്സങ്ങൾ കാരണം ഇത് താത്കാലികമായി മാറ്റി വച്ചിരുന്നു.

നിലവിൽ ഈ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ട്.

വിൽപനയ്ക്കായും എക്സിബിഷൻ, ഹാൾമാർക്കിംഗ്, ജോബ് വർക്ക് അടക്കമുള്ള ഏത് വിധത്തിലുള്ള ചരക്ക് നീക്കത്തിനും സംസ്ഥാനത്തിനകത്ത് ഇ വേ ബിൽ നിർബന്ധമാണ്.

രജിസ്‌ട്രേഷൻ ഇല്ലാത്ത വ്യക്തിയിൽ നിന്ന് സ്വർണവും വജ്രവും വാങ്ങുന്ന വ്യക്തിയോ സ്ഥാപനമോ ചരക്ക് നീക്കത്തിന് മുൻപായി ഇ വേ ബില്ല് ജനറേറ്റ് ചെയ്തിരിക്കണം. ഇ-വേ ബില്ലിന്റെ പാർട്ട് -എയാണ് ഇത്തരം ആവശ്യങ്ങൾക്കായി ജനറേറ്റ് ചെയ്യണ്ടത്.

ഈ വിഭാഗത്തിലുള്ളവർക്ക് ഇ-വേ ബില്ലിന്റെ പാർട്ട് -ബി യിലെ വിവരങ്ങൾ ലഭ്യമാക്കേണ്ട ആവശ്യമില്ല. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

X
Top