
കൊച്ചി: മഞ്ഞിലാസ് ഡബിൾ ഹോഴ്സ്, ഗ്ലൂട്ടൻ ഫ്രീ രണ്ട് മിനിറ്റ് ഇൻസ്റ്റന്റ്സ് ഉപ്മ വിപണിയിൽ അവതരിപ്പിച്ചു. ഡബിൾ ഹോഴ്സ് ബ്രാൻഡ് അംബാസഡർ മമ്ത മോഹൻദാസും ഡബിൾ ഹോഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായവിനോദ് മഞ്ഞിലയും ചേർന്നാണ് ഉത്പ്പന്നം അവതരിപ്പിച്ചത്. വളരെ വേഗത്തിൽ തയ്യാറാക്കാവുന്നതും ഗ്ലൂട്ടൻ ഫ്രീയുമായ പ്രഭാത ഭക്ഷണം ആഗ്രഹിക്കുന്ന ആധുനിക ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രീമിയം അരിയിൽ നിന്നും തയ്യാറാക്കുന്ന ഇൻസ്റ്റന്റ് റൈസ് ഉപ്മയിൽ യാതൊരുവിധ പ്രിസർവേറ്റീവുകളും ചേർത്തിട്ടില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.
“ഭക്ഷണത്തിന്റെ തനിമ നിലനിർത്തിക്കൊണ്ട് ജീവിതം കൂടുതൽ എളുപ്പമാക്കുക എന്നതിലാണ് ഡബിൾ ഹോഴ്സ് വിശ്വസിക്കുന്നത്. അതേ ലക്ഷ്യത്തോടെയാണ് ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് റൈസ് ഉപ്മ വികസിപ്പിച്ചത്.”, വിനോദ് മഞ്ഞില പറഞ്ഞു. രുചിയിലോ ഗുണനിലവാരത്തിലോ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ എളുപ്പത്തിൽ ദഹിക്കുന്ന ഈ ഉപ്മ തിരക്കിട്ട ജീവിതത്തിൽ ഉപഭോക്താക്കൾക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് ഇന്ത്യയിലെയും വിദേശത്തെയും വീടുകളിലെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമായി മാറുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് ഡബിൾ ഹോഴ്‌സിനോടൊപ്പമുള്ള ആറാം വർഷം ആണെന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനും, തനിക്ക് കോൺട്രിബ്യൂട്ട് ചെയ്യാനും സാധിച്ച ബ്രാൻഡ് ആണിതെന്നും മംമ്ത മോഹൻദാസ് പറഞ്ഞു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുകയും, നിരവധി രുചികൾ അറിയുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ മികച്ച ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങളാണ് ഡബിൾ ഹോഴ്‌സ് വിപണിയിൽ എത്തിക്കുന്നത്. പല ഉത്പ്പന്നങ്ങളും എന്നെ അത്ഭുതപ്പെടുത്തിയവയാണ്. കഴിഞ്ഞ ഓണത്തിന് അവതരിപ്പിച്ച കരിക്ക് പായസം പോലെ മറ്റൊരു മികച്ച ഉത്പ്പന്നം ആണിതെന്നും അവർ കൂട്ടിച്ചേർത്തു.
65 വർഷത്തിലേറെയായി കേരളത്തിന്റെ ഭക്ഷ്യ വ്യവസായത്തിൽ ശ്രദ്ധേയമായ സാന്നിധ്യമാണ് ഡബിൾ ഹോഴ്സ്. കേരളത്തിലെ ആദ്യത്തെ ഐഎസ്ഒ 9001:2000 സർട്ടിഫൈഡ് റൈസ് മില്ലും, സോർട്ടെക്സ് റൈസ്, സ്റ്റോൺലെസ്സ് റൈസ്, കളർ ഗ്രേഡിംഗ് എന്നിവ ആദ്യമായി അവതരിപ്പിച്ച കമ്പനിയും ഡബിൾ ഹോഴ്സാണ്. അരി, അരിപ്പൊടികൾ, ബ്രേക്ക്ഫാസ്റ്റ് മിക്സുകൾ, ഇൻസ്റ്റന്റ് മിക്സുകൾ, ഗോതമ്പ് ഉത്പ്പന്നങ്ങൾ, കറിപ്പൊടികൾ, അച്ചാറുകൾ, ആരോഗ്യ ഭക്ഷണങ്ങൾ, റെഡി-ടു-കുക്ക് എന്നിങ്ങനെ 20-ൽ അധികം പ്രീമിയം അരി ഇനങ്ങളും 250-ൽ അധികം ഭക്ഷ്യ ഉത്പ്പന്നങ്ങളും ഡബിൾ ഹോഴ്സ് പുറത്തിറക്കുന്നുണ്ട്.