ഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നു

കൊറിയന്‍ വാഹനങ്ങളെ പിന്തള്ളി ഇന്ത്യന്‍ നിരത്തുകളില്‍ ആഭ്യന്തര യാത്രാ വാഹനങ്ങളുടെ മേധാവിത്തം

മുംബൈ: ടാറ്റ മോട്ടോഴ്സിന്റെയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെയും പ്രകടനങ്ങളുടെ പിന്‍ബലത്തില്‍, ആഭ്യന്തര പാസഞ്ചര്‍ വാഹന (പിവി) വിപണിയില്‍ ഇന്ത്യന്‍ കമ്പനികളുടെ വിഹിതം വര്‍ദ്ധിച്ചു. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, കിയ ഇന്ത്യ തുടങ്ങിയ കൊറിയന്‍ ബ്രാന്‍ഡുകളുടെ വിപണി വിഹിതമാണ് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ കൈയ്യടക്കിയത്.

2,81436 യൂണിറ്റുകള്‍ വിറ്റഴിച്ച ടാറ്റയും മഹീന്ദ്രയുമാണ് 2026 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ആഭ്യന്തര യാത്ര വാഹന വിപണിയുടെ 27.81 ശതമാനം കൈയ്യാളുന്നത്. അതേസമയം ഹ്യൂണ്ടായിയുടേയും കിയയുടേയും വിപണി പങ്കാളിത്തം 19.65 ശതമാനമായി. ഇരുകമ്പനികളും 1,98,822 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

2022 ല്‍ കൊറിയന്‍ വാഹനങ്ങളുടെ വിപണി വിഹിതം 21.77 ശതമാനവും ഇന്ത്യന്‍ വാഹനങ്ങളുടെ വിഹിതം 19.51 ശതമാനവുമായിരുന്നു. ശക്തമായ എസ്യുവി പോര്‍ട്ട്ഫോളിയോ, ഇന്റേണല്‍ കംബസ്റ്റന്‍ എഞ്ചിന്‍ (ICE), ഇലക്ട്രിക് വെഹിക്കിള്‍ (EV) വിഭാഗങ്ങളിലെ പുതിയ ലോഞ്ചുകള്‍, തന്ത്രപരമായ വിലനിര്‍ണ്ണയം എന്നീ ഘടകങ്ങളുടെ പിന്‍ബലത്തിലാണ് ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍ നിരത്തുകള്‍ കീഴടക്കിയത്.

മഹീന്ദ്രയാണ് ഇന്ത്യയിലെ ഏറ്റവും വലിയ എസ് യുവി നിര്‍മ്മാതാക്കള്‍. ബൊലേറോ, ബൊലേറോ നിയോ, എക്‌സ്യുവി 3എക്‌സ്ഒ, ഥാര്‍, ഥാര്‍ റോക്സ്, സ്‌കോര്‍പിയോ ക്ലാസിക്, സ്‌കോര്‍പിയോ-എന്‍, എക്‌സ് യുവി 700 എന്നിവയാണ് അവരുടെ എസ് യുവി ഓഫറുകള്‍. എക്‌സ് യുവി400, ബിഇ6, എക്‌സ്ഇവി 9ഇ എന്നിവ മഹീന്ദ്രയുടെ ഇല്ക്ട്രിക് എസ് യുവികളാണ്.

ടാറ്റയ്ക്ക് പഞ്ച്, നെക്സോണ്‍, കര്‍വ്വ്, ഹാരിയര്‍, സഫാരി, പഞ്ച്.ഇവ്, നെക്സോണ്‍.ഇവ്, കര്‍വ്വ്.ഇവ്, ഹാരിയര്‍.ഇവ് എന്നിവ ഉള്‍പ്പെടുന്ന ശക്തമായ ഐസിഇ, ഇലക്ട്രിക് എസ്യുവി നിരയുണ്ട്.

X
Top