പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കുതിക്കുന്നു

കൊച്ചി: ജനുവരിയിൽ ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 4.7 ശതമാനം ഉയർന്ന് 1.31 കോടിയിലെത്തി. കഴിഞ്ഞ വർഷം ജനുവരിയിൽ 1.25 കോടി വിമാനയാത്രക്കാരാണ് ഉണ്ടായിരുന്നത്.

ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, സ്പൈസ്ജെറ്റ് എന്നീ മുൻനിര വ്യോമയാന കമ്പനികളിലെ യാത്രക്കാരുടെ എണ്ണമാണിത്. രാജ്യത്തെ ആഭ്യന്തര വ്യോമയാന വിപണിയുടെ 60.2 ശതമാനം വിഹിതവും ഇൻഡിഗോയ്ക്കാണ്. 12.2 ശതമാനം വിപണി വിഹിതവുമായി എയർ ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്.

ടിക്കറ്റ് റദ്ദാക്കുന്നവരുടെ എണ്ണത്തിൽ ജനുവരിയിൽ ഗണ്യമായ കുറവുണ്ടായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതിനൊപ്പം വിനോദ സഞ്ചാര വിപണിയിലെ ഉണർവും ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കുതിച്ചുയരാൻ സഹായിച്ചു.

X
Top