ഇലക്ടറൽ ബെയറർ ബോണ്ട് സ്കീം – സെപ്റ്റംബർ 20222022 ഓഗസ്റ്റിൽ ആധാർ വഴി 23.45 കോടി e-KYC ഇടപാടുകൾ നടത്തിജില്ലാ ആശുപത്രികള്‍ സ്വകാര്യവത്ക്കരിക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍വിദേശ നാണ്യ കരുതല്‍ ശേഖരം രണ്ട് വര്‍ഷത്തെ താഴ്ചയിലെത്തുമെന്ന് റോയിട്ടേഴ്‌സ് പോള്‍തന്ത്രപ്രധാന മേഖലയിലെ ആദ്യ സ്വകാര്യവത്കരണം ടെലികോം രംഗത്ത് നിന്ന്

ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപ 81 നിരക്കില്‍

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 81 നിരക്കിലേയ്ക്ക് വീണിരിക്കയാണ് രൂപ. ഡോളര്‍ ശക്തിപ്പെട്ടതാണ് രൂപയെ തകര്‍ച്ചയിലേയ്ക്ക് നയിക്കുന്നത്. രാവിലത്തെ ട്രേഡില്‍ രൂപ 81.15 ലേയ്ക്ക് വീഴുകയായിരുന്നു.

മുന്‍ ക്ലോസിംഗില്‍ നിന്നും 0.33 ശതമാനം കുറവാണ് ഇത്. 81.03 നിരക്കിലാണ് രൂപ ഓപ്പണ്‍ ചെയ്തത്. മറ്റ് ഏഷ്യന്‍ കറന്‍സികളില്‍ ചൈന റെന്‍മിന്‍ബി- 0.27 ശതമാനം, തായ് വാന്‍ ഡോളര്‍ -0.1 ശതമാനം എന്നിങ്ങനെ താഴ്ച വരിച്ചപ്പോള്‍ ഫിലിപ്പിന്‍ പെസോ- 0.3 ശതമാനം, ദക്ഷണികൊറിയന്‍ -വോണ്‍ 0.27 ശതമാനം, ജാപ്പാനീസ് യെന്‍-0.2 ശതമാനം എന്നിങ്ങനെ മെച്ചപ്പെട്ടു. ആഗോള ഓഹരി വിപണികളുടെ തകര്‍ച്ചയോടൊപ്പം ബോണ്ട് യീല്‍ഡ് വര്‍ധന രേഖപ്പെടുത്തി.

10 വര്‍ഷ ബോണ്ട് യീല്‍ഡ് 6 ബേസിസ് പോയിന്റ് ഉയര്‍ന്ന് രണ്ട്മാസത്തെ ഉയരത്തിലാണുള്ളത്. പ്രധാന കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.05 ശതമാനം ഉയര്‍ന്ന് 111.408 നിരക്കിലെത്തി. ഫെഡ് റിസര്‍വിന്റെ 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവാണ് ഡോളറിനെ ഉയര്‍ത്തുന്നത്.

കഴിഞ്ഞ 8 സെഷനുകളില്‍ ഏഴിലും താഴ്ച വരിച്ച രൂപ ഇതുവരെ 2.51 ശതമാനത്തിന്റെ നഷ്ടമാണ് വരുത്തിയത്. ഇന്ത്യന്‍ കറന്‍സി, ഈ വര്‍ഷം ഇതുവരെ 8.48 ശതമാനം മൂല്യമിടിവ് നേരിട്ടു. അതേസമയം വിപണിയില്‍ ആര്‍ബിഐ ഇടപെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

X
Top