
മുംബൈ: റീട്ടെയ്ല്‍ ഭീമനായ അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് അഥവാ ഡിമാര്‍ട്ട് തങ്ങളുടെ സ്‌റ്റോറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ 426 സ്റ്റോറുകളുള്ള കമ്പനി 11 എണ്ണം കൂടിയാണ് കൂട്ടിച്ചേര്‍ക്കുക.
ഇന്ത്യന്‍ റീട്ടെയ്ല്‍ സെക്ടര്‍ വളര്‍ച്ചാപാതയിലാണെന്നും അതിന്റെ ഒരു ഭാഗം പിടിച്ചെടുക്കാനാണ് ഡിമാര്‍ട്ടിന്റെ ശ്രമമെന്നും മാനേജിംഗ് ഡയറക്ടറും സിഇഒയുമായ നെവില്‍ നൊറോണ പറഞ്ഞു.
സ്റ്റോര്‍ എണ്ണം കൂട്ടിച്ചേര്‍ക്കുന്നതില്‍ ഡിമാര്‍ട്ട് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ റീട്ടെയില്‍ ബിസിനസ് ഏരിയ 2 ശതമാനം വളര്‍ന്ന് 17.2 ദശലക്ഷം ചതുരശ്ര അടിയായി. ചതുരശ്ര അടി റീട്ടെയില്‍ ബിസിനസ് ഏരിയയില്‍ നിന്നുള്ള വരുമാനം ഏകദേശം 33,896 കോടി രൂപയായിട്ടുണ്ട്.
കമ്പനി ഓഹരി 7 ശതമാനം ഉയര്‍ന്ന് 4281.40 രൂപയിലാണ് ക്ലോസ് ചെയ്തത്.