8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ഡിമാര്‍ട്ട് മൂന്നാംപാദ ഫലം: ലാഭം 6.6 ശതമാനമുയര്‍ന്ന് 589.68 കോടിയായി, വരുമാനം 25% വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് 2022 മൂന്നാം പാദഫലം പ്രഖ്യാപിച്ചപ്പോള്‍ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം 6.6 ശതമാനം വര്‍ധിച്ച് 589.68 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ ലാഭം 552.56 കോടി ആയിരുന്നു. വരുമാനം 11,569.05 കോടി രൂപ.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 25 ശതമാനം വളര്‍ച്ച. രണ്ടാം പാദത്തില്‍ 730.48 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്താന്‍ രാധാകിഷന്‍ ദമാനിയുടെ കമ്പനിയ്ക്കായിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 564.03 കോടി രൂപയായി.

ജൂണിലവസാനിച്ച പാദത്തില്‍ 727.19 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ഡിമാര്‍ട്ട് അല്ലെങ്കില്‍ അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് ഓഹരി വില വെള്ളിയാഴ്ച 3,855 രൂപയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ ആറ്മാസമായി സ്‌റ്റോക്ക് വില്‍പന സമ്മര്‍ദ്ദത്തിലാണ്.

X
Top