8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

അറ്റാദായം 2 ശതമാനം വര്‍ദ്ധിപ്പിച്ച് ഡിമാര്‍ട്ട്

ന്യൂഡല്‍ഹി: ഡിമാര്‍ട്ട് റീട്ടെയില്‍ ശൃംഖല, പാരന്റിംഗ് കമ്പനി അവന്യൂ സൂപ്പര്‍മാര്‍്ട്ട്‌സ് 2024 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 658.71 കോടി രൂപ ഏകീകൃത അറ്റാദായം നേടി. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 43 ശതമാനം ഉയര്‍ച്ചയാണിത്. സ്റ്റാന്റലോണ്‍ അറ്റാദായം 2.2 ശതമാനം ഉയര്‍ന്ന് 695 കോടി രൂപ.

11865.44 കോടി രൂപയാണ് ഏകീകൃത മൊത്തവരുമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതല്‍. സ്റ്റാന്റലോണ്‍ വരുമാനം 18 ശതമാനം ഉയര്‍ന്ന് 11584 കോടി രൂപയിലെത്തി.

വരുമാനം പ്രതീക്ഷയ്ക്കനുസൃതമാണെങ്കിലും അറ്റാദായം കുറവാണ്. യഥാക്രമം 11,785 കോടി രൂപയും 715 കോടി രൂപയുമാണ് കണക്കുകൂട്ടിയിരുന്നത്. ഇബിറ്റ 1008 കോടി രൂയില്‍ നിന്നും 1035 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ ഇബിറ്റ മാര്‍ജിന്‍ 10 ശതമാനത്തില്‍ നിന്നും 8.7 ശതമാനമായി താഴ്ന്നിട്ടുണ്ട്.

X
Top