വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

ലിമിറ്റഡ് പര്‍പ്പസ് ക്ലിയറിംഗ് കോര്‍പ്പറേഷനായി തര്‍ക്ക പരിഹാരം സംവിധാനം

ന്യൂഡല്‍ഹി: ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി തിങ്കളാഴ്ച ലിമിറ്റഡ് പര്‍പ്പസ് ക്ലിയറിംഗ് കോര്‍പ്പറേഷനായി (എല്‍പിസിസി) ഒരു തര്‍ക്ക പരിഹാര സംവിധാനം ഏര്‍പ്പെടുത്തി. ക്ലിയറിംഗ് അംഗങ്ങള്‍ തമ്മിലുള്ളതും ക്ലിയറിംഗ് അംഗങ്ങളും അവരുടെ ക്ലയന്റുകളും തമ്മിലുള്ളതും എല്‍ പി സി സിയും അതിന്റെ വില്‍പ്പനക്കാരും തമ്മിലുള്ളതും ക്ലിയറിംഗ് അംഗങ്ങളും അതിന്റെ ക്ലയന്റുകളും എല്‍ പി സി സിയും തമ്മിലുള്ളതും ഉള്‍പ്പടെയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. ഇത് പ്രകാരം എല്‍പിസിസി തര്‍ക്ക പരിഹാര സെല്‍ രൂപീകരിക്കേണ്ടതുണ്ട്.

തര്‍ക്കങ്ങള്‍ അനുരഞ്ജനത്തിലൂടെയും ആര്‍ബിട്രേഷന്‍ പാനലിലൂടെയും പരിഹരിക്കണം. പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.പുതിയ ചട്ടക്കൂട് ഉടന്‍ പ്രാബല്യത്തില്‍ വരും.

നേരത്തെ എല്‍പിസിസി സെറ്റില്‍മെന്റ് ഗ്യാരന്റ് ഫണ്ട് നിര്‍മ്മിക്കാന്‍ സെബി എക്‌സ്‌ചേഞ്ചുകളെ ചുമതലപ്പെടുത്തിയിരുന്നു. ഡെബ്റ്റ് സെക്യൂരിറ്റി ഇഷ്യു ചെയ്യുന്നവരില്‍ നിന്നും മുന്‍കൂറായി പണം സ്വരൂപിച്ചാണ് ഫണ്ട് രൂപീകരിക്കുക. പുനര്‍ വാങ്ങല്‍ കരാര്‍ ഇടപാടുകള്‍ (റീ പര്‍ച്ചേസിംഗ് കരാറുകള്‍) തീര്‍പ്പാക്കുന്ന സ്ഥാപനമാണ് എല്‍ പി സി സി.

X
Top