ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ചെലവ് ചുരുക്കാൻ പിരിച്ചുവിടൽ പ്രഖ്യാപിച്ച് ഡിസ്നിയും

ദില്ലി: ചെലവ് ചുരുക്കാൻ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി വാൾട്ട് ഡിസ്നി. 5.5 ബില്യൺ ഡോളർ ചെലവ് ലാഭിക്കുന്നതിനും ബിസിനസ്സ് ലാഭകരമാക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി 7000 ത്തോളം ജീവനക്കാരെ പ്രിരിച്ചുവിടുമെന്ന ഡിസ്‌നി പ്രഖ്യാപിച്ചു. ഡിസ്നിയിലെ നിലവിലുള്ള ജീവനക്കാരുടെ 3.6 ശതമാനമാണ് കമ്പനി ഇപ്പോൾ പിരിച്ചു വിടുന്നത്.

കമ്പനി അതിന്റെ പ്രധാന ബ്രാൻഡുകളിലേക്കും ഫ്രാഞ്ചൈസികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ബിസിനസ് കൂടുതൽ ലാഭകരമാക്കാൻ ചെലവ് കുറയ്ക്കുകയല്ലാതെ നിവൃത്തിയില്ല എന്ന് സിഇഒ ബോബ് ഐഗറിൻ വ്യക്തമാക്കി. സ്ട്രീമിംഗിനായി കമ്പനി അമിതമായി ചെലവഴിക്കുന്നുവെന്ന ആക്ടിവിസ്റ്റ് നിക്ഷേപകനായ നെൽസൺ പെൽറ്റ്സിന്റെ വിമർശനം ഡിസ്‌നിക്ക് നേരെ ഉയർന്നിരുന്നു.

പുതിയ പദ്ധതി പ്രകാരം, ഡിസ്നി മൂന്ന് സെഗ്‌മെന്റുകളായി കമ്പനിയെ തന്നെ പുനഃക്രമീകരിക്കും. ആദ്യത്തേത് ഫിലിം, ടെലിവിഷൻ, സ്ട്രീമിംഗ് എന്നിവ ഉൾക്കൊള്ളുന്ന ഒരു വിനോദ യൂണിറ്റ്, രണ്ടാമത്തേത് സ്‌പോർട്‌സ് കേന്ദ്രീകരിച്ചുള്ള ഇ എസ് പി എൻ യൂണിറ്റ്, മൂന്നാമത്തേത് ഡിസ്നി പാർക്കുകൾ, ടെലിവിഷൻ എക്‌സിക്യൂട്ടീവ് ഡാന വാൾഡനും ഫിലിം ചീഫ് അലൻ ബെർഗ്‌മാനും വിനോദ വിഭാഗത്തെ നയിക്കും, ജിമ്മി പിറ്റാരോ ഇഎസ്‌പിഎന്നിനെ നയിക്കും.

ആഗോള തലത്തിൽ തന്നെ ടെക്‌നോളജി, മീഡിയ മേഖലകളിലെ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന് ഇടയിലാണ് ഡിസ്നിയുടെ പിരിച്ചുവിടൽ. ലോകത്തിലെ ഏറ്റവും വലിയ ചില കമ്പനികൾ വൻ തോതിലാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഗൂഗിൾ 12,000 ജീവനക്കാരെ പിരിച്ചുവിട്ടു, ആമസോൺ 18,000 ജീവനക്കാരെ പിരിച്ചുവിട്ടു.

മെറ്റയും ട്വിറ്ററുമെല്ലാം പിരിച്ചുവിടലുകൾ നടത്തി കഴിഞ്ഞു. ഷെയർ ചാറ്റും ജീവനക്കാരെ ഈ വര്ഷം ആദ്യം പിരിച്ചു വിട്ടു.

X
Top