വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ വര്‍ദ്ധനവ്ജലാശയങ്ങളില്‍ സൗരോര്‍ജ പദ്ധതിയുമായി കേന്ദ്രംഅതിർത്തിയിലെ റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രംഉൽപ്പാദന മേഖലയുടെ വളർച്ച അഞ്ച് വർഷത്തെ താഴ്ന്ന നിലയിൽജിഎസ്ടി വരുമാനത്തിൽ വന്‍ കുതിച്ചുചാട്ടം; കേരളത്തിനും മികച്ച നേട്ടം

പ്രത്യക്ഷനികുതി വരുമാനം ₹10.54 ലക്ഷം കോടി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പ്രത്യക്ഷനികുതി വരുമാനം നടപ്പുവർഷം ഏപ്രിൽ ഒന്നുമുതൽ നവംബർ 10വരെയുള്ള കാലയളവിൽ 31 ശതമാനം ഉയർന്ന് 10.54 ലക്ഷം കോടി രൂപയിലെത്തി.

വ്യക്തിഗത ആദായനികുതിയിലെ (സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ നികുതി/എസ്.ടി.ടി ഉൾപ്പെടെ) 41 ശതമാനവും കോർപ്പറേറ്റ് നികുതിയിലെ 22 ശതമാനവും സമാഹരണവർദ്ധനയാണ് നേട്ടമായതെന്ന് നികുതിവകുപ്പ് വ്യക്തമാക്കി.

റീഫണ്ടുകൾ കിഴിച്ചാൽ അറ്റ പ്രത്യക്ഷനികുതി വരുമാനം 8.71 ലക്ഷം കോടി രൂപയാണ്. ഇത് നടപ്പുവർഷത്തെ ബഡ്‌ജറ്റ് വിലയിരുത്തലിന്റെ 61.31 ശതമാനമാണ്.

14.20 ലക്ഷം കോടി രൂപയാണ് നടപ്പുവർഷം ബഡ്‌ജറ്റിൽ ലക്ഷ്യമിട്ടിട്ടുള്ള മൊത്തം പ്രത്യക്ഷ നികുതി വരുമാനം. 2021-22ൽ നേടിയത് 14.10 ലക്ഷം കോടി രൂപയായിരുന്നു.

X
Top