മോദിയുടെ സ്വർണം വാങ്ങൽ നിർദേശം; പഴയ സ്വർണം വിറ്റ് പണമാക്കാൻ തിരക്ക്ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള കന്നുകാലി, കോഴിവരവ് ഗണ്യമായി കുറഞ്ഞു; പോത്ത്, കോഴി ഇറച്ചിവില കൂടുന്നുവിബിജി ആർഎഎംജി പദ്ധതി ജൂലൈ ഒന്നുമുതൽ നടപ്പിൽവരുംറഷ്യയുടെ എൽഎൻജി വേണ്ടെന്ന് ഇന്ത്യ; സിംഗപ്പൂരിനടുത്ത് പാതിവഴിയിൽ കുടുങ്ങി കപ്പൽഎണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ലെന്ന് കേന്ദ്ര സർക്കാർ

റെക്കോര്‍ഡ് ഇക്വിറ്റി നിക്ഷേപം നടത്തി ഡിഐഐ

മുംബൈ: നടപ്പ് വര്‍ഷത്തില്‍ റെക്കോര്‍ഡ് ഇക്വിറ്റി നിക്ഷേപം നടത്തി ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ). ഒരു പാദം കൂടി ശേഷിക്കെ ഡിഐഐകള്‍ ഈ വര്‍ഷം 5.3 ലക്ഷം കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. 2024 ലെ റെക്കോര്‍ഡ് നിക്ഷേപമായ 5.22 ലക്ഷം കോടി രൂപയെ മറികടന്ന പ്രകടനം.

3.65 ലക്ഷം കോടി രൂപ നിക്ഷേപിച്ച മ്യൂച്വല്‍ഫണ്ടുകളുടേതാണ് ഇതില്‍ പ്രധാന പങ്ക്. കോടി രൂപയുടെ എസ്‌ഐപി ഒഴുക്കിന്റെ സഹായത്താലാണിത്. അതേസമയം നിക്ഷേപിക്കാതെ മ്യൂച്വല്‍ ഫണ്ടുകള്‍ സ്വരുക്കൂട്ടുന്ന തുക 1.98 ലക്ഷം കോടി രൂപയായി.

ഇന്‍ഷൂറന്‍സ് കമ്പനികള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവ ചേര്‍ന്ന് 1 ലക്ഷം കോടി രൂപയുടെ ഇക്വിറ്റികളാണ് വാങ്ങിയത്. ബാക്കി തുക പിഎംഎസ്,എഐഎഫ്, ബാങ്കുകള്‍ എന്നിവരും ഇറക്കി. ഈ കാലയളവില്‍ സെന്‍സെക്‌സ് 2 ശതമാനവും നിഫ്റ്റി 4 ശതമാനവും മാത്രമാണുയര്‍ന്നത്.

ദുര്‍ബലമായ വരുമാനവും ഉയര്‍ന്ന വാല്വേഷനുമാണ് കാരണം. ആഗോള സൂചികകളായ ഷാങ്ഗായി കോമ്പസിറ്റ് 17 ശതമാനവും ഹാങ് സെങ്, ടോപിക്‌സ് എന്നിവ 20 ശതമാനം വീതവും ഡൗ ജോണ്‍സ്, എസ്ആന്റ്പി500 യഥാക്രമം 8,13 ശതമാനവും എഫ്ടിഎസ്ഇ 21 ശതമാനവും സിഎസി40 20 ശതമാനവും ഡിഎഎക്‌സ് 35 ശതമാനവുമുയര്‍ന്നു.

വിദേശ നിക്ഷേപകര്‍ ഈ കാരണം കൊണ്ടുതന്നെ ഇന്ത്യന്‍ ഇക്വിറ്റികള്‍ കയ്യൊഴിഞ്ഞു. 1.8 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് അവര്‍ വിറ്റത്. കഴിഞ്ഞവര്‍ഷത്തിലിത് 1.21 ലക്ഷം കോടി രൂപയായിരുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഇന്ത്യന്‍ ഇക്വിറ്റി പങ്കാളിത്തം 16 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നേരത്തെയിത് 22 ശതമാനമായിരുന്നു.

X
Top