കയറ്റുമതിയില്‍ 863 ബില്യണ്‍ ഡോളറിന്റെ ചരിത്രക്കുതിപ്പ്പെട്രോൾ, ഡീസൽ വില 2 ദിവസത്തിനുള്ളിൽ കൂട്ടിയേക്കും; 5 മുതൽ 10 രൂപ വരെ വർധിക്കാൻ സാധ്യതസ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമാക്കി ഉയർത്തി; കേരളത്തിൽ സ്വർണവിലയിൽ പവന് 10,200 രൂപ വർധന, ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്മോദിയുടെ സ്വർണം വാങ്ങൽ നിർദേശം; പഴയ സ്വർണം വിറ്റ് പണമാക്കാൻ തിരക്ക്ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള കന്നുകാലി, കോഴിവരവ് ഗണ്യമായി കുറഞ്ഞു; പോത്ത്, കോഴി ഇറച്ചിവില കൂടുന്നു

പൊതുകെട്ടിടങ്ങൾക്ക് ഡിജിറ്റൽ കണക്ടിവിറ്റി റേറ്റിങ് വരുന്നു

ന്യൂഡൽഹി: വിമാനത്താവളങ്ങൾ മുതൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെയുള്ള പൊതുതാൽപര്യമുള്ള എല്ലാ കെട്ടിടങ്ങൾക്കും ഡിജിറ്റൽ കണക്ടിവിറ്റി റേറ്റിങ് നിർബന്ധമാക്കുന്നു. ടെലികോം റഗുലേറ്ററി അതോറിറ്റിയുടേതാണ് (ട്രായ്) ശുപാർശ.

നിലവിലുള്ള കെട്ടിടങ്ങൾക്കും പുതിയ കെട്ടിടങ്ങൾക്കും ഇത് ബാധകമാകും. ഗ്രീൻ റേറ്റിങ്ങിനു സമാനമാണ് ഡിജിറ്റൽ റേറ്റിങ്.

കെട്ടിടത്തിനുള്ളിലെ ഇന്റർനെറ്റ്/ഫോൺ കണക്ടിവിറ്റിയുടെ മികവ് അനുസരിച്ചായിരിക്കും 5 സ്റ്റാർ റേറ്റിങ്. കെട്ടിടങ്ങൾ ഒക്യുപൻസി സർട്ടിഫിക്കറ്റ് എടുത്താൽ 2 വർഷത്തിനുള്ളിൽ ഡിജിറ്റൽ കണക്ടിവിറ്റി റേറ്റിങ്ങിനുള്ള പരിശോധന നിർബന്ധമായും നടത്തേണ്ടി വരും. മറ്റ് കെട്ടിടങ്ങൾക്ക് സ്വന്തം നിലയ്ക്കും റേറ്റിങ് സ്വന്തമാക്കാം.

കൂടുതൽ മെച്ചപ്പെട്ട ഡിജിറ്റൽ കണക്ടിവിറ്റി സൗകര്യങ്ങൾ ഒരുക്കുന്ന കെട്ടിടങ്ങൾക്ക് റിയൽ എസ്റ്റേറ്റ് മേഖലയിൽ ആവശ്യം ഏറുമെന്നാണ് ട്രായിയുടെ വിലയിരുത്തൽ. റേറ്റിങ് പരിശോധിക്കാനും സർട്ടിഫിക്കറ്റ് നൽകാനും പ്രത്യേക ഏജൻസി സംവിധാനം നിലവിൽ വരും.

കെട്ടിടത്തിന്റെ പല ഭാഗങ്ങളിലെ ഇന്റർനെറ്റ് സ്പീഡ്, ടെലികോം സ്പീഡ് പരിശോധന നടത്തും.

X
Top