ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆ നിരക്ക് വർധന തുടരുമെന്ന സൂചനയുമായി റിസർവ് ബാങ്ക് ◆ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆

ലക്ഷ്യം മറികടന്ന് ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പന

തൃശൂർ: ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരിവില്പനയിലൂടെ ലക്ഷ്യമാക്കിയതിനെക്കാൾ 1.64 മടങ്ങ് തുക സമാഹരിച്ചു.

297.54 കോടി രൂപ സമാഹരിക്കുന്നതിന് ആരംഭിച്ച അവകാശ ഓഹരിവില്പനയ്ക്കു നിക്ഷേപകരിൽനിന്ന് ആവേശകരമായ പ്രതികരണമാണു ലഭിച്ചത്.

സമാഹരിച്ച തുക ബാങ്കിന്‍റെ മൂലധനപര്യാപ്തത മെച്ചപ്പെടുത്തുന്നതിനും ബിസിനസ് വിപുലീകരിക്കുന്നതിനും ഉപകരിക്കും.

ബാങ്കിന്‍റെ നയങ്ങളിലും പ്രവർത്തനദിശയിലും ഓഹരിയുടമകൾക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് ഈ നേട്ടമെന്നു മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ.കെ. അജിത്കുമാർ പറഞ്ഞു.

X
Top