8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

അറ്റ നഷ്ടം രേഖപ്പെടുത്തി ദേവ്‌യാനി ഇന്റര്‍നാഷണല്‍

ന്യൂഡല്‍ഹി: ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് ഓപ്പറേറ്ററായ ദേവ്‌യാനി ഇന്റര്‍നാഷണല്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1.59 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. നൈജീരിയന്‍ വിപണിയിലെ കറന്‍സി മൂല്യമിടിവാണ് കാരണമെന്ന് കമ്പനി വ്യക്തമാക്കുന്നു.

പിസ ഹട്ട്്,കെഎഫ്സി,കോസ്റ്റ കോഫി (കൊക്ക കോളയുടെ കോഫീ ചെയ്ന്‍ ബ്രാന്റ്) എന്നിവയുടെ ഇന്ത്യയിലെ ഫ്രാഞ്ചൈസി ഉടമയായ കമ്പനി ,മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 74.76 കോടി രൂപയുടെ ലാഭം നേടിയിരുന്നു. വരുമാനം ഇത്തവണ 846.63 കോടി രൂപയാക്കാന്‍ കമ്പനിയ്ക്കായിട്ടുണ്ട്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 20.13 ശതമാനം അധികമാണിത്.

മാര്‍ജിന്‍ 120 ബിപിഎസ് വര്‍ദ്ധിച്ച് 70.8 ശതമാനമായപ്പോള്‍ മൊത്തം ചെലവ് 24.59 ശതമാനമുയര്‍ന്ന് 79316 കോടി രൂപ. 47 പുതിയ സ്റ്റോറുകള്‍ തുറന്നതായും കമ്പനി അറിയിച്ചു. ഇതോടെ മൊത്തം സ്റ്റോറുകളുടെ എണ്ണം 1290 ആയി.

X
Top