യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ 11 മാസങ്ങളിൽ ഇന്ത്യയിലെ വ്യവസായ മേഖലയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 1455 കോടി ഡോളറായി കുറഞ്ഞു.

മുൻവർഷം ഇതേകാലയളവിൽ 2,671 കോടി ഡോളറിന്റെ നേരിട്ടുള്ള വ്യവസായ നിക്ഷേപമാണ് ലഭിച്ചിരുന്നത്.

മാനുഫാക്ചറിംഗ്, കംപ്യൂട്ടർ സർവീസസ്, വൈദ്യുതി, റീട്ടെയിൽ തുടങ്ങിയ മേഖലകളിലേക്കാണ് പ്രധാനമായും വിദേശ നിക്ഷേപമെത്തുന്നത്.

സിംഗപ്പൂർ, മൗറീഷ്യസ്, അമേരിക്ക, നെതർലാൻഡ്, ജപ്പാൻ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും ഇന്ത്യയിലേക്ക് വിദേശ നിക്ഷേപമെത്തുന്നത്.

ചൈനയിലെ കമ്പനികൾ പുതിയ മേഖലകളിലേക്ക് നിക്ഷേപം മാറ്റുന്നതിന്റെ പ്രയോജനം ഇന്ത്യയ്ക്ക് ലഭിക്കുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

X
Top