ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് കടരഹിത കമ്പനി

ന്യൂഡല്‍ഹി: കടരഹിത കമ്പനിയായ യമുന സിന്‍ഡിക്കേറ്റ് ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 18 നിശ്ചയിച്ചു. 100 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 200 രൂപയാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ച 1.27 ശതമാനം ഉയര്‍ന്ന സ്‌റ്റോക്ക് നിലവില്‍ 11,901.00 രൂപയിലാണുള്ളത്.

2022 ല്‍ 19.65 ശതമാനം ഇടിവ് നേരിട്ട ഓഹരി കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 39.28 ശതമാനം താഴ്ന്നു. 365.80 കോടി രൂപ വിപണി മൂലധനമുള്ള ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ് യമുന സിന്‍ഡിക്കേറ്റ് ലിമിറ്റഡ്. ഓട്ടോമോട്ടീവ് മേഖല, കാര്‍ഷിക രാസവസ്തുക്കള്‍, വ്യാവസായിക, ഉപഭോക്തൃ ഇലക്ട്രിക്കലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ചരക്കുകളുടെ വ്യാപാരമാണ് പ്രവര്‍ത്തനമേഖല.

കടരഹിത കമ്പനിയാണിത്. ബാലന്‍സ് ഷീറ്റില്‍ കടമില്ലാത്ത കമ്പനികളെ കടരഹിത കമ്പനികളായി കണക്കാക്കുന്നു. ഇവയുടെ ഓഹരികള്‍ ഭാവിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചേക്കാം.

അതേസമയം അടിസ്ഥാനകാര്യങ്ങള്‍, സ്‌റ്റോക്ക് പ്രകടനം, ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍, ഡിവിഡന്റ് ചരിത്രം, മാര്‍ക്കറ്റ് ക്യാപ്, മറ്റ് ഘടകങ്ങള്‍ എന്നിവയും നിക്ഷേപത്തിന് മുന്‍പ് പരിഗണിക്കേണ്ടതുണ്ട്.

X
Top