ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆ കേന്ദ്ര ബാങ്കുകളുടെ സ്വർണവേട്ട തുടരുന്നു; ഓഗസ്റ്റിൽ 20 ടൺ വാരിക്കൂട്ടി ചൈന മുന്നിൽ ◆ എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆

ഡിസിബി ബാങ്കിന്റെ അറ്റാദായം 112 കോടിയായി കുതിച്ചുയർന്നു

മുംബൈ: 2022 സെപ്‌റ്റംബർ 30ന് അവസാനിച്ച ത്രൈമാസത്തിൽ സ്വകാര്യമേഖല ബാങ്കായ ഡിസിബി ബാങ്കിന്റെ അറ്റാദായം 73 ശതമാനം ഉയർന്ന് 112 കോടി രൂപയായി വർധിച്ചു. ഈ കാലയളവിലെ ബാങ്കിന്റെ പ്രീ-പ്രൊവിഷനിംഗ് പ്രവർത്തന ലാഭം (പി‌പി‌ഒ‌പി) 183 കോടി രൂപയാണ്.

പ്രസ്തുത പാദത്തിൽ പലിശ ഇതര വരുമാനം 1 ശതമാനം ഉയർന്ന് 99 കോടി രൂപയായി. കൂടാതെ ബാങ്കിന്റെ അറ്റ പലിശ മാർജിൻ (NIM) 51 ബേസിസ് പോയിൻറ് വർദ്ധിച്ച് 3.88% ആയപ്പോൾ അറ്റ പലിശ വരുമാനം (NII) 27% വർധിച്ച് 411 കോടി രൂപയായി. ഒപ്പം നിക്ഷേപങ്ങൾ 36,960 കോടി രൂപയായി വർധിച്ചു.

ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 17.91% ആണ്. അവലോകന പാദത്തിൽ മൊത്ത നിഷ്‌ക്രിയ ആസ്തി (NPA) അനുപാതം 3.89% ആയും അറ്റ എൻപിഎ 1.54% ആയും കുറഞ്ഞതോടെ വായ്പ ദാതാവിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു.

സ്വകാര്യ മേഖലയിലെ ഒരു ഷെഡ്യൂൾഡ് വാണിജ്യ ബാങ്കാണ് ഡിസിബി ബാങ്ക് ലിമിറ്റഡ്. റെഗുലേറ്ററായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ഷെഡ്യൂൾഡ് വാണിജ്യ ബാങ്ക് ലൈസൻസ് ലഭിച്ച പുതുതലമുറ ബാങ്കുകളിൽ ഒന്നാണിത്.

X
Top