ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆ കേന്ദ്ര ബാങ്കുകളുടെ സ്വർണവേട്ട തുടരുന്നു; ഓഗസ്റ്റിൽ 20 ടൺ വാരിക്കൂട്ടി ചൈന മുന്നിൽ ◆ എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆

ഡിസിബി ബാങ്കിന് 177 കോടിയുടെ അറ്റാദായം

കൊച്ചി: ഡിസിബി ബാങ്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്‍റെ നാലാം പാദത്തിൽ 177 കോടി രൂപയുടെ അറ്റാദായം നേടി.

മുൻവർഷം ഇതേ കാലയളവില്‍ 156 കോടി രൂപയായിരുന്നു അറ്റാദായം. 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

ബാങ്കിന്‍റെ 2025 സാമ്പത്തികവര്‍ഷത്തെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്‍റെ വർധനയോടെ 615 കോടി രൂപയായി. 536 കോടിയായിരുന്നു മുൻവർഷത്തെ അറ്റാദായം.

ഈ കാലയളവിൽ വായ്പ 25 ശതമാനവും നിക്ഷേപം 22 ശതമാനവും വാര്‍ഷികവളര്‍ച്ച നേടി.

മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ബാങ്കിന്‍റെ മൊത്തം നിഷ്‌ക്രിയ ആസ്തി 2.99 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 1.12 ശതമാനവുമാണ്. 16.77 ശതമാനമായിരുന്നു മൂലധനശേഷി അനുപാതം.

X
Top