ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധന

ഡെയ്ംലർ ഇന്ത്യയ്ക്ക് മികച്ച വിൽപ്പന വളർച്ച

കൊച്ചി: ഡെയ്ംലർ ട്രക്ക് എ.ജിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഡെയ്ംലർ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് (ഡി.ഐ.സി.വി) കഴിഞ്ഞവർഷം നേടിയത് മികച്ച വില്‍പ്പന വളർച്ച.

വാണിജ്യവാഹന വ്യവസായത്തിന് വെല്ലുവിളി നിറഞ്ഞ വർഷമായിരുന്നിട്ടും ഏറ്റവും ഉയർന്ന വാർഷിക വില്‍പ്പനയാണ് കമ്പനി നേടിയത്.

ശക്തമായ റീപ്ലേസ്‌മെന്റ് ഡിമാൻഡും മെച്ചപ്പെടുന്ന ഗതാഗത ആവശ്യങ്ങളുടെയും കരുത്തില്‍ കമ്ബനി 2,200 യൂണിറ്റുകള്‍ വിറ്റഴിച്ചു. 10.5 ശതമാനം വർദ്ധനയാണിത്.

ബസ് കയറ്റുമതി 65.9 ശതമാനം വർദ്ധിച്ച്‌ 1,000 യൂണിറ്റുകളായി. ഉയർന്ന നിലവാരത്തില്‍ ഇന്ത്യയില്‍ നിർമ്മിച്ച വാഹനങ്ങള്‍ക്കായുള്ള ആഗോള ഡിമാൻഡ് വിപണിയില്‍ പ്രതിഫലിപ്പിച്ചു.

കസ്റ്റമർ സർവീസ് വരുമാനം 1,381 കോടിയായി ഉയർന്നു, മുൻവർഷത്തെ അപേക്ഷിച്ച്‌ 27.8 ശതമാനം വർദ്ധന രേഖപ്പെടുത്തി.

സാമ്പത്തികമായ വെല്ലുവിളികളില്‍ ഇന്ത്യൻ വാണിജ്യ വാഹന വിപണി മൊത്തത്തില്‍ 10 ശതമാനം ഇടിവ് നേരിട്ടെങ്കിലും, ഡി.ഐ.സി.വി സുസ്ഥിര വളർച്ചയ്ക്ക് ശക്തമായ അടിത്തറയിട്ടതായി ഡെയ്ംലർ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് എം.ഡിയും സി.ഇ.ഒയുമായ സത്യകം ആര്യ പറഞ്ഞു.

എട്ടുവർഷം കൊണ്ട് ഉപഭോക്തൃ സേവനവും അനുബന്ധ ഘടകങ്ങളുടെ ബിസിനസും ചേർന്ന് 2,200 കോടിയിലധികം വരുമാനം നേടി.

നടപ്പുവർഷം കൂടുതല്‍ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്ത് ഇന്ത്യൻ വാണിജ്യ വാഹന വിപണിയിലെ വെല്ലുവിളികളെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

X
Top