ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

സമ്മിശ്ര പ്രകടനം നടത്തി ക്രിപ്‌റ്റോകറന്‍സികള്‍

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട തകര്‍ച്ചയ്‌ക്കൊടുവില്‍ ക്രിപ്‌റ്റോകറന്‍സി വിപണി 24 മണിക്കൂറില്‍ നേരിയ നേട്ടം രേഖപ്പെടുത്തി. ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 0.47 ശതമാനം ഉയര്‍ന്ന് 975.7 ബില്ല്യണ്‍ ഡോളറിലാണുള്ളത്. ക്രിപ്‌റ്റോ വിപണി അളവ് 15.48 ശതമാനം ഉയര്‍ന്ന് 50.56 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 7.27 ശതമാനം അഥവാ 3.68 ബില്ല്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 92.96 ശതമാനം അഥവാ 47.00 ബില്ല്യണ്‍ ഡോളറുമായി.

ബിറ്റ്‌കോയിന്‍ മേധവിത്തം 0.02 ശതമാനം കൂടി 38.79 ശതമാനമാണ്. നിലവില്‍ 19,783.81 ഡോളറിലാണ് ജനകീയ കോയിനായ ബിറ്റ്‌കോയിനു (ബിടിസി)ള്ളത്. 24 മണിക്കൂറില്‍ 0.20 ശതമാനം വിലവര്‍ധിപ്പിക്കാന്‍ ബിടിസിയ്ക്കായി.

ഒരാഴ്ചയിലെ ഇടിവ് 0.23 ശതമാനം. രണ്ടാമത്തെ വലിയ കോയിനായ എഥേരിയം(ഇടിഎച്ച്) 24 മണിക്കൂറില്‍ 0.74 ശതമാനം ഉയര്‍ന്ന് 1,564.99 ഡോളറിലാണുള്ളത്. ഒരാഴ്ചയിലെ ഉയര്‍ച്ച 8.10 ശതമാനമാണ്.

ബിഎന്‍ബി-275.66 ഡോളര്‍ (0.65 ശതമാനം താഴ്ച), എക്‌സ്ആര്‍പി–0.3267 ഡോളര്‍ (10.86 ശതമാനം താഴ്ച), കാര്‍ഡാനോ-0.4883 ഡോളര്‍ (1.07 ശതമാനം താഴ്ച), സൊലാന-31.67 ഡോളര്‍ (1.18 ശതമാനം വര്‍ധനവ്), ഡോഷ്‌കോയിന്‍-0.06205 ഡോളര്‍ (0.52 ശതമാനം താഴ്്ച), പൊക്കോട്ട് – 7.49 ഡോളര്‍ (3.73 ശതമാനം വര്‍ധനവ്), അവലാഞ്ച് – 18.79 ഡോളര്‍ (0.64 ശതമാനം കുറവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top