
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലായി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 4.55 ശതമാനം ഉയര്‍ന്ന് 1.10 ട്രില്ല്യണ്‍ ഡോളറിലെത്തിയപ്പോള്‍ വിപണി അളവ് 24.31 ശതമാനം ഉയര്‍ന്ന് 105.59 ബില്ല്യണ്‍ ഡോളറായി. ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 10.56 ബില്ല്യണ്‍ ഡോളര്‍ അഥവാ 10 ശതമാനവും സ്‌റ്റേബിള്‍കോയിന്‍ അളവ് 97.03 ബില്ല്യണ്‍ ഡോളര്‍ അഥവാ 91.89 ശതമാനവുമാണ്.
ക്രിപ്‌റ്റോകറന്‍സികളിലെ ബിറ്റ്‌കോയിന്‍ മേധാവിത്തം 0.03 ശതമാനം ഉയര്‍ന്ന് 41.61 ശതമാനമായി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4.31 ശതമാനവും 7 ദിവസത്തിനുള്ളില്‍ 3.25 ശതമാനവും ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നിലവില്‍ 23,943.96 ഡോളറാണ് ബിടിസിയുടെ വില.
രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 1715.17 ഡോളറിലാണുള്ളത്. 24 മണിക്കൂറിനുള്ളില്‍ 5.59 ശതമാനവും ഒരാഴ്ചയില്‍ 6.59 ശതമാനവും വളര്‍ച്ച നേടാന്‍ ഇടിഎച്ചിനായി. ബിഎന്‍ബി-277.94 ഡോളര്‍ (3.52 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3705 ഡോളര്‍ (4.97 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.5282 ഡോളര്‍ (5.31 ശതമാനം ഉയര്‍ച്ച), സൊലാന-42.83 ഡോളര്‍ (8.62 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.07002 ഡോളര്‍ (5.20 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-7.99 ഡോളര്‍ (5.42 ശതമാനം ഉയര്‍ച്ച), അവലാഞ്ച് -24.52 ഡോളര്‍ (7.37 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.
അതേസമയം ക്രിപ്‌റ്റോരംഗത്തെ സ്ത്രീ നിക്ഷേപകരുടെ സാന്നിധ്യം ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. സ്വര്‍ണ്ണത്തില്‍ നിന്നും ഡിജിറ്റല്‍ ആസ്തികളിലേയ്ക്ക് നിക്ഷേപം മാറ്റുന്ന സ്ത്രീകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ക്രിപ്‌റ്റോ സംരഭകരായ സ്ത്രീകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
കണക്കുപ്രകാരം, കോയിന്‍സ്വിച്ച് ക്രിപ്‌റ്റോഎക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീ നിക്ഷേപകരുടെ എണ്ണം, ജനുവരി 2021 മുതല്‍ ജനുവരി 2022 വരെ യുള്ള കാലയളവില്‍, 500 ശതമാനം വര്‍ധിച്ചു.