ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

നേട്ടം തുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടം തുടരുകയാണ്. ആഗോള ക്രിപ്‌റ്റോകറന്‍സി മൂല്യം ചൊവ്വാഴ്ച ആദ്യസെഷനില്‍ 1.99 ശതമാനം ഉയര്‍ന്ന് 1.99 ട്രില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. ക്രിപറ്റോകറന്‍സി വിപണി അളവ് 9.54 കുറവ് രേഖപ്പെടുത്തി 70.81 ബില്ല്യണ്‍ ഡോളറിലാണുള്ളത്. ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 13.53 ശതമാനം അഥവാ 9.58 ബില്ല്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ അളവ് 67.29 ബില്ല്യണ്‍ അഥവാ 95.03 ശതമാനവുമാണ്.

ഏറ്റവും വലിയ ക്രിപ്‌റ്റോകോയിനായ ബിറ്റ്‌കോയിന്‍ 24 മണിക്കൂറിനുള്ളില്‍ 2.27 ശതമാനം നേട്ടത്തോടെ 3,838.34 ഡോളറിലെത്തി. ഏഴ് ദിവസത്തിലെ നേട്ടം 4.27 ശതമാനമായി വര്‍ധിപ്പിക്കാനും ഈ ഉയര്‍ച്ചയോടെ ബിറ്റ്‌കോയിന് സാധിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ഉയര്‍ച്ചയിലാണ് ബിറ്റ്‌കോയിനുള്ളത്.

മറ്റ് കോയിനുമുകളിലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.11 ശതമാനം താഴ്ന്ന് 40.74 ശതമാനമാണ്.എഥേരിയം 24 മണിക്കൂറിനുള്ളില്‍ 3.89 ശതമാനം നേട്ടമുണ്ടാക്കി, 1,776.47 ഡോളറിലെത്തി. ഏഴ് ദിവസത്തില്‍ 12.46 ശതമാനം ഉയര്‍ച്ചയാണ് രണ്ടാമത്തെ വലിയ കോയിനായ എഥേരിയം കൈവരിച്ചത്.

എന്നാല്‍ കഴിഞ്ഞ ഒരു മാസമായി ക്രിപ്‌റ്റോകറന്‍സികള്‍ വീണ്ടും ഉയര്‍ച്ചയിലാണുള്ളത്. ടെഥര്‍-1.00 ഡോളര്‍ (മാറ്റമില്ല), യുഎസ്ഡി കോയിന്‍-0.9998 ഡോളര്‍ (0.01 ശതമാനം താഴ്ച), ബിഎന്‍ബി-324.28 ഡോളര്‍ (0.33 ശതമാനം വര്‍ധനവ്), ബൈനാന്‍സ് -1.00 ഡോളര്‍ (0.04 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3774 ഡോളര്‍ (1.01 ശതമാനം വര്‍ധന), കാര്‍ഡാനോ-0.5354 ഡോളര്‍ (0.59 ശതമാനം വര്‍ധന), ഡോഷ്‌കോയിന്‍-0.070651 ഡോളര്‍(1.18 ശതമാനം വര്‍ധന), പൊക്കോട്ട്-9.20 ഡോളര്‍ (4.75 ശതമാനം വര്‍ധന), സൊലാന-42.41 ഡോളര്‍(1.02 ശതമാനം വളര്‍ച്ച), അവലാഞ്ച്-28.08 ഡോളര്‍ (0.10 ശതമാനം ഇടിവ്) എന്നീ വിലകളിലാണ് നിലവില്‍ മറ്റ് ക്രിപ്‌റ്റോകറന്‍സികളുള്ളത്.

യു.എസ് ക്രിപ്‌റ്റോ ദാതാക്കളായ സെല്‍ഷ്യസ് നെറ്റ് വര്‍ക്ക് ഈ മാസം പണം പിന്‍വലിക്കല്‍ നിര്‍ത്തിവച്ചതിനുശേഷം വലിയ തകര്‍ച്ച നേരിടുകയായിരുന്നു ബിറ്റ് കോയിനും എഥേരിയവും. ക്രിപറ്റോ ഹെഡ്ജ് ഫണ്ട് ആയ ത്രീ ആരോ കാപിറ്റലിന്റെ ആസന്നമായ പാപ്പരത്വവും ക്രിപ്‌റ്റോകറന്‍സികളെ തളര്‍ത്തി. ഇവയ്‌ക്കെല്ലാം ആധാരമായത് സ്‌റ്റേബിള്‍കോയിനായ ടെറയുഎസ്ഡിയുടെ മെയിലെ തകര്‍ച്ചയാണ്.

അന്ന് സ്‌റ്റേബിള്‍കോയിന്റെ മുഴുവന്‍ മൂല്യവും ഇല്ലാതെയായിരുന്നു. തുടര്‍ന്ന് നിരവധി സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പല കമ്പനികളും പാപ്പരത്വ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു. റെഗുലേറ്റര്‍മാര്‍ ഏര്‍പ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങളും ആഗോള ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ക്രിപ്‌റ്റോകറന്‍സികള്‍ക്ക് വിനയായത്.

പണപ്പെരുപ്പവും മാന്ദ്യഭീതിയും സുരക്ഷിത നിക്ഷേപം അനിവാര്യമാക്കി. ഇതോടെ ക്രിപ്‌റ്റോ തകര്‍ച്ച സംഭവിക്കുകയായിരുന്നു.

X
Top