Alt Image
സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ ചർച്ചകൾ ആരംഭിച്ചുഇന്ത്യൻ റീട്ടെയിൽ വിപണി കുതിക്കുന്നുവെന്ന് റിപ്പോർട്ട്കഴിഞ്ഞുപോയത് കേരളത്തിന് പുറത്തുനിന്ന് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയ വർഷം

ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ നില മെച്ചപ്പെടുത്തിയ ദിവസമാണ് തിങ്കളാഴ്ച. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1.90 ശതമാനം ഉയര്‍ന്ന് 1.11 ട്രില്ല്യണ്‍ ഡോളറായി. ആഗോള ക്രിപ്‌റ്റോകറന്‍സി അളവ് 41.20 ബില്ല്യണ്‍ ഡോളറാണ്.

തൊട്ടുമുന്‍ ദിവസത്തേക്കാള്‍ 8.43 ശതമാനം കുറവാണ് ഇത്. മൊത്തം ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 4.82 ബില്ല്യണ്‍ അഥവാ 11.70 ശതമാനമായി. സ്‌റ്റേബിള്‍ കോയിന്‍ അളവ് 36.90 ബില്ല്യണ്‍ അഥവാ 89.55 ശതമാനമാണ്.

മറ്റ് ക്രിപ്‌റ്റോകോയിനുകളിന്മേലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 40.37 ശതമാനമാണ്. 0.08 ശതമാനംകുറവാണ് ഇത്. ലോകത്തെ ഏറ്റവും ജനകീയ ക്രിപ്‌റ്റോ കോയിനായ ബിറ്റ്‌കോയിന്‍ 24 മണിക്കൂറില്‍ 1.62 ശതമാനം നേട്ടം കൈവരിച്ചു. നിലവില്‍ 23,351.93 ഡോളറിലാണ് ബിറ്റ്‌കോയിന്‍ ഉള്ളത്.

ബിടിസിയുടെ ഏഴ് ദിവസത്തെ ഇടിവ് 0.02 ശതമാനമാണ്. രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 2.15 ശതമാനം ഉയര്‍ന്ന് 1,716.39 ഡോളറിലാണുള്ളത്. ബിഎന്‍ബി-325.23 ഡോളര്‍ (4.52 ശതമാനം ഉയര്‍ച്ച), എക്‌സ് ആര്‍പി-0.3745 ഡോളര്‍(0.82 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.5326 ഡോളര്‍ (3.40 ശതമാനം ഉയര്‍ച്ച),സൊലാന-42.11 ഡോളര്‍ (5.60 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.07001 ഡോളര്‍ (2.30 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-8.80 ഡോളര്‍ (3.60 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-28.20 ഡോളര്‍ (7.38 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top