
ന്യൂഡല്‍ഹി: ആഗോള ഓഹരി വിപണികളുടെ ചുവടുപിടിച്ച് ക്രിപ്‌റ്റോകറന്‍സികള്‍ ചൊവ്വാഴ്ച തകര്‍ച്ച നേരിട്ടു. ആഗോള ക്രിപ്‌റ്റോ വിപണി മൂല്യം 1.4 ശതമാനം താഴ്ന്ന് 1.05 ട്രില്ല്യണ്‍ ഡോളറിലാണുള്ളത്. മൊത്തം വിപണി അളവ് 76 ബില്ല്യണ്‍ ഡോളറാണ്.
ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ 24 മണിക്കൂറില്‍ 0.86 ശതമാനം ഇടിവ് നേരിട്ടു. എന്നാല്‍ ഒരാഴ്ചയില്‍ 8.32 ശതമാനം ഉയരാന്‍ ബിടിസിയ്ക്കായി. നിലവില്‍ 22,845.11 ഡോളറിലാണ് കോയിനുള്ളത്.
ബിടിസിയുടെ വിപണി മേധാവിത്തം 41.4 ശതമാനമാണ്. രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറിനുള്ളില്‍ 4.39 ശതമാനം താഴ്ന്ന് 1585.79 ഡോളറിലെത്തി. എന്നാല്‍ ഒരാഴ്ചയില്‍ 12.28 ശതമാനം ഉയരാന്‍ ഇടിഎച്ചിനായി.
ബിഎന്‍ബി-273.34 ഡോളര്‍ (1.71 ശതമാനം ഇടിവ്), എക്‌സ്ആര്‍പി-03711 ഡോളര്‍ (1.07 ശതമാനം ഇടിവ്), കാര്‍ഡാനോ-0.4955 ഡോളര്‍ (2.82 ശതമാനം ഇടിവ്), സൊലാന-40.47 ഡോളര്‍ (3.38 ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍-0.06657 ഡോളര്‍ (2.10 ശതമാനം ഇടിവ്),പൊക്കോട്ട്-7.92 ഡോളര്‍ (6.25 ശതമാനം ഇടിവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സികളുടെ വിലകള്‍.
നിലവിലെ പാറ്റേണ്‍ അനുസരിച്ച് 32,300 ഡോളറില്‍ ബിറ്റ്‌കോയിന്‍ റെസിസ്റ്റന്‍സ് നേരിടുമെന്ന് വസീറെക്‌സിലെ ക്രിപ്‌റ്റോ അനലിസ്റ്റ് പറയുന്നു. അതേസമയം മുഡ്രേക്‌സിലെ എതുല്‍ പട്ടേല്‍ എഥേരിയത്തിന്റെ കാര്യത്തില്‍ ബുള്ളിഷാണ്. 1700 ലെ റെസിസ്റ്റന്‍സ് ഭേദിക്കാന്‍ കോയിനായെന്ന് അദ്ദേഹം നിരീക്ഷിച്ചു.
1700 ഇനി സപ്പോര്‍ട്ടായി പ്രവര്‍ത്തിക്കും.