ഇന്ത്യയുടെ ‘ബ്രഹ്‌മോസ്’ വാങ്ങാൻ സൈപ്രസ്; 1.18 ബില്യൺ യൂറോയുടെ ഇടപാട്‌ആന്‍ഡമാന്‍ കടലില്‍ വൻതോതിൽ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിപ്രവചനങ്ങളെ കടത്തിവെട്ടി ഇന്ത്യ; 7.7% ജിഡിപിക്കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നിൽധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ

ചൈനയിൽ പ്രതിസന്ധി കടുക്കുന്നു; കയറ്റുമതി വളർച്ച കൂപ്പുകുത്തി

ബെയ്‌ജിങ്‌: ഹോർമുസ് പ്രതിസന്ധി ചൈനീസ് സമ്പദ്‍വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകുന്നു. മാർച്ചിൽ ചൈനയുടെ കയറ്റുമതി വളർച്ച 6-മാസത്തെ താഴ്ചയിലേക്ക് ഇടിഞ്ഞു. ഡോളർ കണക്കിൽ വെറും 2.5% വളരാനാണ് കഴിഞ്ഞമാസം ചൈനയ്ക്ക് കഴിഞ്ഞത്. 8.6% വളരുമെന്ന നിരീക്ഷക പ്രവചനങ്ങൾ പൊളിഞ്ഞു.

ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായ ചൈനയ്ക്ക് ഏറ്റവും നിർണായകമാണ് കയറ്റുമതി മേഖല. കയറ്റുമതിയിൽ തുടർച്ചയായി ലാഭം (സർപ്ലസ്) രേഖപ്പെടുത്തുന്ന രാജ്യവുമാണ് ചൈന. എന്നാൽ, മാർച്ചിൽ സർപ്ലസ് 3% ഇടിഞ്ഞ് 264.3 ബില്യനിലെത്തി.

ചൈനയുടെ ഏറ്റവും വലിയ വിപണിയായ യുഎസിലേക്കുള്ള കയറ്റുമതി മാർച്ചിൽ 26.5% ഇടിഞ്ഞു. യുഎസിൽ നിന്നുള്ള ഇറക്കുമതി പക്ഷേ ഒരു ശതമാനം ഉയർന്നു. മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള ചൈനയുടെ കയറ്റുമതിയും യുദ്ധപശ്ചാത്തലത്തിൽ വലിയതോതിൽ കുറഞ്ഞു.

ചൈനയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി മാർച്ചിൽ 2.8%, പ്രകതിവാതക ഇറക്കുമതി 10.6% എന്നിങ്ങനെയും കുറഞ്ഞു. 2022 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് പ്രകൃതിവാതക ഇറക്കുമതിയുള്ളത്.

X
Top