ചാബഹാര്‍ നിയന്ത്രണം താല്ക്കാലികമായി കൈമാറാന്‍ ഇന്ത്യകടുത്ത പ്രതിസന്ധിയിൽ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല; കൂലി വർദ്ധനവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും തിരിച്ചടിയായിറെക്കോർഡുകൾ തിരുത്തി ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിഹരിത ഊര്‍ജ്ജത്തില്‍ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യബാങ്കിംഗ് മേഖലയിൽ വൻ പരിഷ്കാരങ്ങളുമായി കേന്ദ്രം; ഉന്നതതല സമിതി ഉടൻ നിലവിൽ വരുമെന്ന് നിർമ്മല സീതാരാമൻ

പുതു രുചിയിലും രൂപത്തിലും ‘ക്രേസ് ബിസ്കറ്റ് ‘

പുതിയ ലോഗോ, ജിംഗിൾ, ബ്രാൻഡ് ഐഡൻ്റിറ്റി എന്നിവ അവതരിപ്പിച്ചു

കൊച്ചി: ക്രേസ് ബിസ്കറ്റ് വിപണിയിൽ തിരിച്ചു വരുന്നു. ആസ്കോ ഗ്ലോബൽ ആണ് ക്രേസിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുന്നത്. കേരള വിപണിയിലെ സജീവ സാന്നിദ്ധ്യവും, ഇഷ്ട ബ്രാൻഡുകളിലൊന്നുമായിരുന്നു തൃശൂരിൽ നിന്നുള്ള ക്രേസ് ബിസ്കറ്റ്.
ജിസിസി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിൽ പടർന്നു കിടക്കുന്ന വലിയ ബിസിനസ് ശ്രിംഖലയാണ് ആസ്കോ. ഇവരുടെ ഇന്ത്യയിലെ ആദ്യ നിർമാണ സംരംഭമാണ് ക്രേസ് ബിസ്കറ്റ് ഫാക്ടറി.
22 രുചി ഭേദങ്ങളിലാണ് ക്രേസ് വിപണിയിൽ എത്തുന്നത്. എല്ലാ മൂന്നുമാസത്തിലും പുതിയ ഉല്പന്നങ്ങൾ അവതരിപ്പിക്കും.
സംസ്ഥാന സർക്കാരിൻ്റെ പൂർണ പിന്തുണ സംരംഭത്തിനുള്ളതായി കമ്പനി പ്രതിനിധികൾ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 500 ൽ അധികം തൊഴിലാളികൾക്ക് നേരിട്ടും 1000 ൽ അധികം പേർക്ക് പരോക്ഷമായും തൊഴിൽ നൽകാൻ പുതിയ സംരംഭത്തിനാകുമെന്ന് ആസ്കോ ഗ്ലോബൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൾ അസീസ് ചോവഞ്ചേരി വ്യക്തമാക്കി. കോഴിക്കോട് കിനാലൂരിൽ കെഎസ്ഐഡിസി വ്യവസായ പാർക്കിൽ ഒരു ലക്ഷം സ്ക്വയർഫീറ്റിലാണ് ക്രേസ് ഫുഡ് ഫാക്ടറി സജ്ജീകരിച്ചിട്ടുള്ളത്.
ആദ്യം ക്രേസ് കേരള വിപണിയിൽ ലഭ്യമാകും. 80 വിതരണക്കാരെ നിയോഗിച്ചിട്ടുണ്ട്. 10000 ൽ അധികം ഔട്ട്ലെറ്റുകളിലാകും ആദ്യ ഘട്ടത്തിൽ ലഭിക്കുക. 2024 ഓടെ എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി. 180 കോടിയുടെ നിക്ഷേപമാണ് കമ്പനി നിലവിൽ നടത്തിയിട്ടുള്ളത്.
ക്രേസിൻ്റെ പുതിയ ലോഗോ, ജിംഗിൾ, ബ്രാൻഡ് ഐഡൻ്റിറ്റി എന്നിവ കൊച്ചിയിൽ അവതരിപ്പിച്ചു.

X
Top