ക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമം

കോര്‍പറേറ്റ് ബോണ്ട് ഇഷ്യു ഏപ്രിലില്‍ കുറഞ്ഞു

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് ബോണ്ടുകള്‍ വഴിയുള്ള ധനസമാഹരണം ഏപ്രിലില്‍ കുത്തനെ ഇടിഞ്ഞു. ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നിരക്ക് വര്‍ദ്ധന നിര്‍ത്തിയതിനെ തുടര്‍ന്ന് ബോണ്ട് യീല്‍ഡ് കുറഞ്ഞിരുന്നു.

പ്രൈം ഡാറ്റാബേസ് ഡാറ്റ അനുസരിച്ച്, കമ്പനികളും ബാങ്കുകളും ഏപ്രിലില്‍ 57,032 കോടി രൂപയാണ് സമാഹരിച്ചത്. മാര്‍ച്ചില്‍ 1.16 ലക്ഷം കോടി രൂപ സമാഹരിച്ച സ്ഥാനത്താണിത്. ഏപ്രില്‍ 2022 ല്‍ കമ്പനികള്‍ പുറത്തിറക്കിയ കട സെക്യൂരിറ്റികള്‍ 16359 കോടി രൂപയുടേതായിരുന്നു.

ആര്‍ഇസി, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബജാജ് ഫിനാന്‍സ്, ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവയാണ് ഏപ്രിലിലെ പ്രധാന ഇഷ്യുവര്‍മാര്‍. എന്‍ടിപിസി, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നാഷണല്‍ ഹൗസിംഗ് ബാങ്ക് എന്നീ കമ്പനികളും ഡെബ്റ്റ് സെക്യൂരിറ്റികള്‍ ഇഷ്യു ചെയ്തു.

മെയ് മാസത്തില്‍ ഇഷ്യൂകള്‍ 20-25 ശതമാനം വരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് മണി മാര്‍ക്കറ്റ് വിദഗ്ധര്‍ പറയുന്നു.

X
Top