ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ വെള്ളിഇന്ത്യയുടെ കയറ്റുമതി കുതിപ്പിൽ കേരളത്തിന് 15-ാം സ്ഥാനം മാത്രംരാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രംതോന്നുംപടി നിരക്ക് കൂട്ടിയാൽ സർവീസ് മരവിപ്പിക്കും! വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ കനത്ത മുന്നറിയിപ്പ്എഥനോള്‍ കുറവുള്ള പെട്രോളും വില്‍പനക്കെത്തിക്കുമെന്ന് കേന്ദ്രം

വൈദ്യുത ഇരുചക്ര വാഹന വിപണിയിലെ മത്സരം കൂടുതല്‍ ശക്തമാവുന്നു

മുംബൈ: ഇന്ത്യയിലെ വൈദ്യുത ഇരുചക്രവാഹന വിപണിയിലെ മത്സരം കൂടുതല്‍ ശക്തമാകുന്നതായി കണക്കുകൾ. രാജ്യത്തെ ഇലക്ട്രിക് ടു വീലര്‍ വില്‍പനയില്‍ മുന്നിലുള്ളത് ടിവിഎസാണ്. 25 ശതമാനമാണ് ടിവിഎസിന്റെ വൈദ്യുത ഇരുചക്രവാഹന വിപണിയിലെ വിഹിതം.

ഓഗസ്റ്റിലെ ആദ്യ 21 ദിവസത്തെ വില്‍പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോൾ രണ്ടാം സ്ഥാനം പിടിച്ചെടുത്ത ഏഥറും ആദ്യ അഞ്ചിലേക്കെത്തിയ ഹീറോ മോട്ടോകോർപുമാണ് കരുത്തു തെളിയിച്ചവര്‍. കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍ വെബ് സൈറ്റിലെ കണക്കുക്കൾ പ്രകാരം ഇന്ത്യയിലെ ഇരുചക്രവാഹന വിപണിയുടെ 17 ശതമാനം ഏഥറിന് അവകാശപ്പെട്ടതാണ്. 16 ശതമാനം വിപണി വിഹിതവുമായി ഒല മൂന്നാമതുണ്ട്.

പരമ്പരാഗത വിപണിയായ ദക്ഷിണേന്ത്യയില്‍ നിന്നും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപാരം വിപുലപ്പെടുത്താന്‍ ഏഥര്‍ ശ്രമിച്ചതിന്റെ ഗുണങ്ങളാണ് അവര്‍ക്കിപ്പോള്‍ ലഭിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ മികച്ച പ്രതികരണമാണ് ഏഥറിന് ലഭിക്കുന്നത്. 2026 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും ഇപ്പോഴുള്ള 446 സ്‌റ്റോറുകളില്‍ നിന്നും 700 സ്‌റ്റോറുകളിലേക്ക് വളരാനാണ് ഏഥര്‍ ശ്രമിക്കുന്നത്.

ആദ്യമായി ആദ്യ അഞ്ചിലേക്ക് ഹീറോ മോട്ടോകോര്‍പ് എത്തിയെന്നതും ശ്രദ്ധേയമാണ്. വിഡ വിഎക്‌സ്2 പുറത്തിറക്കിയതോടെയാണ് ഹീറോ മോട്ടോകോര്‍പിന് വിപണിയില്‍ ഊര്‍ജമായത്.

തിരിച്ചടി നേരിട്ട ബജാജ് ഓട്ടോ 12 ശതമാനം വിപണി വിഹിതത്തോടെ അഞ്ചാം സ്ഥാനത്തേക്കിറങ്ങുകയും ചെയ്തു. കഴിഞ്ഞ കുറച്ചു മാസങ്ങളായി 20 ശതമാനം വിപണിവിഹിതം നേടിയിരുന്ന കമ്പനിയാണ് ബജാസ് ഓട്ടോ.

X
Top