കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചു

ദില്ലി: ഓഗസ്റ്റ് മാസത്തിലെ ആദ്യദിനത്തിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികൾ. ജൂലൈയിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചിരുന്നു.

പുതിയ ഉത്തരവ് പ്രകാരം 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് 99.75 രൂപയാണ് കുറച്ചത്. ഇതോടെ വിപണി വില 1780 രൂപയാകും. 1780 രൂപയായിരുന്നു ആദ്യത്തെ വില.
അതേസമയം ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഗാർഹിക പാചക വാതകത്തിന്റെ വില ഈ വർഷം മാർച്ച് ഒന്നിനാണ് അവസാനമായി പരിഷ്കരിച്ചത്.

തിരുവനന്തപുരത്ത് ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വില 14.2 കിലോയ്ക്ക് 1,112 രൂപ നൽകണം. എറണാകുളത്ത് 1110 രൂപയാണ് വില. കോഴിക്കോട് 1111.50 രൂപ നൽകണം.

നേരത്തെ ജൂലൈയിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില 7 രൂപ വീതം വർധിപ്പിച്ചിരുന്നു. എന്നാൽ, മെയ്, ജൂൺ മാസങ്ങളിൽ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് തുടർച്ചയായി വില കുറച്ചിരുന്നു.

മേയിൽ ഒഎംസികൾ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 172 രൂപ കുറച്ചപ്പോൾ ജൂണിൽ 83 രൂപ കുറച്ചു. ജൂൺ ഒന്നിന് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 19 കിലോ യൂണിറ്റിന് 83.50 രൂപ കുറച്ച് 1,773 രൂപയാക്കി.

വാണിജ്യ, ഗാർഹിക എൽപിജി വിലകൾ എല്ലാ മാസവും ആദ്യ തീയതിയിൽ പുതുക്കാറുണ്ട്. പുതിയ നിരക്ക് ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. 27 ദിവസത്തിന് ശേഷമാണ് എണ്ണക്കമ്പനികൾ വാണിജ്യ വാതക സിലിണ്ടറുകളുടെ വില കുറച്ചിരിക്കുന്നത്.

നേരത്തെ അതായത് ജൂലൈ നാലിന് സിലിണ്ടറിന് ഏഴ് രൂപ വീതം കമ്പനികൾ വർധിപ്പിച്ചിരുന്നു.

X
Top