രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

കൊച്ചിൻ ഷിപ്പ്‌യാർഡ് ഓർഡർ ബുക്ക് 21,900 കോടി കടന്നു

കൊച്ചി: ഇന്ത്യന്‍ കപ്പല്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് ശക്തമായ ഓര്‍ഡര്‍ ബുക്കുമായി വളര്‍ച്ചയുടെ പാതയില്‍. മുന്‍ വര്‍ഷത്തെ 21,100 കോടി രൂപയില്‍ നിന്ന് കമ്പനിയുടെ ആകെ ഓര്‍ഡര്‍ ബുക്ക് മൂല്യം 21,900 കോടി രൂപ കടന്നു. പ്രതിരോധ മേഖലയില്‍ നിന്നുള്ള ഓര്‍ഡറുകളും വിദേശ വിപണിയിലെ സാന്നിധ്യവുമാണ് കമ്പനിക്ക് നേട്ടമാകുന്നത്.

ആകെ ലഭിച്ച 21,900 കോടി രൂപയുടെ ഓര്‍ഡറുകളില്‍ 20,700 കോടി രൂപയും ഷിപ്പ് ബില്‍ഡിംഗ് രംഗത്തു നിന്നാണെന്ന്‌ കമ്പനിയുടെ പുതിയ ഇന്‍വെസ്റ്റര്‍ പ്രസന്റേഷന്‍ സൂചിപ്പിക്കുന്നു. 78 കപ്പലുകളുടെ നിര്‍മ്മാണമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഏറ്റെടുത്തിരിക്കുന്ന. ഷിപ്പ് റിപ്പയറിംഗ് വിഭാഗത്തില്‍ 1,200 കോടി രൂപയുടെ ഓര്‍ഡറുകളുമുണ്ട്.

പ്രതിരോധ മേഖലയില്‍ നിന്നാണ് വലിയ പങ്കും ലഭിച്ചിരിക്കുന്നത്. 11 കപ്പലുകള്‍ക്കായി 11,900 കോടി രൂപയുടെ (54%) ഓര്‍ഡറുകളുണ്ട്. ഇതിനുപുറമെ ഇന്ത്യന്‍ നേവിക്ക് വേണ്ടി 5 നെക്സ്റ്റ് ജനറേഷന്‍ സര്‍വേ വെസ്സലുകള്‍ നിര്‍മ്മിക്കാനുള്ള 5,000 കോടിയോളം രൂപയുടെ എല്‍-1 (L1) കരാറിലും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വാണിജ്യ-കയറ്റുമതി വിഭാഗത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന പരിസ്ഥിതി സൗഹൃദ കപ്പലുകള്‍ ഉള്‍പ്പെടെ 31 കപ്പലുകള്‍ക്കായി 7,200 കോടി രൂപയുടെയും (33%), വാണിജ്യ-ആഭ്യന്തര വിഭാഗത്തില്‍ 36 കപ്പലുകള്‍ക്കായി 1,600 കോടി രൂപയുടെയും (7%) ഓര്‍ഡറുകള്‍ നിലവിലുണ്ട്.

ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത്, കോസ്റ്റ് ഗാര്‍ഡിനായി 20 ഫാസ്റ്റ് പട്രോള്‍ വെസ്സലുകള്‍, കൊച്ചി വാട്ടര്‍ മെട്രോ ബോട്ടുകള്‍ എന്നിവ നിര്‍മ്മിച്ച് നല്‍കിയ ചരിത്രമുള്ള ഷിപ്പ്‌യാര്‍ഡില്‍ നിലവില്‍ Anti-Submarine Warfare Corvettes, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ കണ്ടെയ്‌നറുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണവും പുരോഗമിക്കുന്നു.

കമ്പനിയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള രണ്ട്‌ ഉപകമ്പനികളില്‍ ആകെ 345 കോടി രൂപയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. കര്‍ണാടക ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് (UCSL) നിലവില്‍ 2,100 കോടി രൂപയുടെ ഓര്‍ഡര്‍ ബുക്കുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഉഡുപ്പി ഷിപ്പ്‌യാര്‍ഡ് 618 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. മറ്റൊരു ഉപകമ്പനിയായ ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ് (HCSL) ഓര്‍ഡര്‍ ബുക്ക് 200 കോടി രൂപയുടേതാണ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വിറ്റുവരവ് 123 കോടി രൂപയാണ്.

രണ്ടാം ഘട്ട വികസനത്തിന് പദ്ധതികള്‍
കപ്പല്‍ അറ്റകുറ്റപ്പണി ഒരു സുപ്രധാന വളര്‍ച്ചാ മേഖലയായി കണ്ട്, കൊച്ചിയില്‍ അധിക വര്‍ക്ക്‌സ്റ്റേഷനുകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടുത്തി രണ്ടാം ഘട്ട വികസനത്തിന് പദ്ധതിയിടുകയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്.

2024 ജനുവരിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത 2,770 കോടി രൂപയുടെ വികസന പദ്ധതികള്‍ കമ്പനിയുടെ ശേഷി വര്‍ധിപ്പിച്ചു. 970 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പെയര്‍ ഫെസിലിറ്റി (ISRF) വഴി പ്രതിവര്‍ഷം 82 മധ്യനിര കപ്പലുകള്‍ അറ്റകുറ്റപ്പണി നടത്താം.

1,800 കോടി രൂപയുടെ പുതിയ ലാര്‍ജ് ഡ്രൈഡോക്ക് വലിയ വിമാനവാഹിനി കപ്പലുകളും സൂയസ് മാക്‌സ് കപ്പലുകളും നിര്‍മ്മിക്കാനും അറ്റകുറ്റപ്പണി നടത്താനും ശേഷിയുള്ളതാണ്.
ISRF പ്രവര്‍ത്തനം ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി DP World ഗ്രൂപ്പ് കമ്പനിയായ DDW യുമായി ചേര്‍ന്ന് 1,800 കോടി രൂപ മൂല്യത്തില്‍ 50:50 ജോയിന്റ് വെഞ്ചര്‍ രൂപീകരിക്കുന്നുണ്ട്.

ഇതുകൂടാതെ ദീന്‍ദയാല്‍ പോര്‍ട്ട് അതോറിറ്റിയുമായി സഹകരിച്ച് ഗുജറാത്തിലെ വഡിനാറില്‍ രണ്ടാമതൊരു കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം (ship repair cluster) വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും CSL മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.

CSL നല്‍കുന്ന ഏകദേശം 920 കോടി രൂപ ഉള്‍പ്പെടെ ആകെ 1,570 കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. രണ്ട് കൂറ്റന്‍ ഫ്‌ളോട്ടിംഗ് ഡോക്കുകള്‍ അടങ്ങുന്ന ഈ സൗകര്യത്തിന് മെയ് മാസത്തില്‍ കേന്ദ്ര കാബിനറ്റ് കമ്മിറ്റി ഓണ്‍ ഇക്കണോമിക് അഫയേഴ്‌സിന്റെ (CCEA) അംഗീകാരം ലഭിച്ചിട്ടുണ്ട്.

ഇതിനൊപ്പം തൂത്തുക്കുടിയില്‍ 280 കോടിയിലധികം നിക്ഷേപത്തില്‍ പുതിയ ഹൈബ്രിഡ് ഷിപ്പ്‌യാര്‍ഡും വരുന്നുണ്ട്. നെതര്‍ലാന്റ്‌സിലെ Conoship International-ല്‍ 23% ഓഹരി പങ്കാളിത്തവും മറൈന്‍ ഇലക്ട്രിക് സാങ്കേതികവിദ്യക്കായി HBL കമ്പനിയുമായി ചേര്‍ന്ന് പുതിയ JV യും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സ്വന്തമാക്കി.

X
Top