ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

52 ആഴ്ചയിലെ ഉയരം കുറിച്ച് കോള്‍ ഇന്ത്യ

ന്യൂഡല്‍ഹി: എക്‌സ് ഡിവിഡന്റ് തീയതിയായ വ്യാഴാഴ്ച കോള്‍ ഇന്ത്യ ഓഹരി 52 ആഴ്ചയിലെ ഉയരം രേഖപ്പെടുത്തി. 226.80 രൂപയിലാണ് ഓഹരിയുള്ളത്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3 രൂപയാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്.

യോഗ്യരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനായുള്ള റെക്കോര്‍ഡ് തീയതി ഓഗസ്റ്റ് 12 ആണ്.

ഓഹരി വില ചരിത്രം
2022 ല്‍ പ്രവേശിച്ച ശേഷം അപ് ട്രെന്‍ഡിലാണ് കോള്‍ ഇന്ത്യ ഓഹരി. കഴിഞ്ഞമാസം മാത്രം 13 ശതമാനം നേട്ടമുണ്ടാക്കിയ സ്‌റ്റോക്ക് ആറുമാസത്തില്‍ 30 ശതമാനം ഉയര്‍ന്നു. നിലവില്‍ 52 ആഴ്ചയിലെ ഉയരത്തിലാണുള്ളത്.

കമ്പനി
1973ല്‍ രൂപീകൃതമായ കോള്‍ ഇന്ത്യ ലാര്‍ജ് ക്യാപ്പ് പൊതുമേഖല കമ്പനിയാണ്. ( വിപണി മൂല്യം 103718.72 കോടി രൂപ). മൈനിംഗ് മേഖലയാണ് പ്രവര്‍ത്തനരംഗം. കല്‍ക്കരിയും മറ്റ് പ്രവര്‍ത്തനവരുമാനങ്ങളുമാണ് വരുമാന സ്രോതസ്സുകള്‍.

ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 34495.71 കോടി രൂപയുടെ വരുമാനം നേടി. തൊട്ടുമുന്നത്തെ പാദത്തേക്കാള്‍ 18.60 ശതമാനം കൂടുതലാണിത്. ലാഭം 6714.24 കോടി രൂപയാക്കി വര്‍ധിപ്പിക്കാനും കമ്പനിയ്ക്കായി.

66.13 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്. 6.94 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരും 21.76ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.

X
Top