ഏപ്രില്‍ എട്ടിന് റിസര്‍വ് ബാങ്കിന്‍റെ നിര്‍ണായക യോഗംസാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 8.2 ലക്ഷം കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർഎഥനോള്‍ പെട്രോളിലേക്ക് ഒരുപടി കൂടി അടുക്കാന്‍ ഇന്ത്യ2.38 ലക്ഷം കോടി രൂപയുടെ ആയുധ സംഭരണത്തിന് ഇന്ത്യഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കും

കോള്‍ ഇന്ത്യ ഒന്നാംപാദ ഫലങ്ങള്‍: അറ്റാദായം 10% ഇടിവ് നേരിട്ടു

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 7941 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം കുറവ്.

അതേസമയം അനലിസ്റ്റുകള്‍ കണക്കുകൂട്ടിയതിനേക്കാള്‍ കൂടുതലാണ് അറ്റാദായം. 6738 കോടി രൂപ മാത്രമാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. വരുമാനവും പ്രതീക്ഷിച്ചതിനേക്കാള്‍ ഉയരെയാണ്.

3 ശതമാനം കൂടി 35983 കോടി രൂപ. തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായം 44 ശതമാനം കൂടിയിട്ടുണ്ട്.  വരുമാനം അതേസമയം 6 ശതമാനം കുറഞ്ഞു.

ഇബിറ്റ 10513 കോടി രൂപയായപ്പോള്‍ ഇബിറ്റ മാര്‍ജിന്‍ 29.2 ശതമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തേതിന് തുല്യമാണ് മാര്‍ജിന്‍.

X
Top