ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ക്ലൗഡ്‌ടെയിൽ ഇന്ത്യയ്ക്ക് 522 കോടിയുടെ നഷ്ടം

ന്യൂഡൽഹി: ഓൺലൈൻ റീട്ടെയിൽ സ്ഥാപനമായ ക്ലൗഡ്‌ടെയിൽ ഇന്ത്യ 2021-22 സാമ്പത്തിക വർഷത്തിൽ ഏകദേശം 522 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതായി ടോഫ്‌ലറിൽ ലഭ്യമായ സാമ്പത്തിക പ്രകടന റിപ്പോർട്ട് പറയുന്നു.

ഇൻഫോസിസ് സ്ഥാപകൻ എൻആർ നാരായണ മൂർത്തിയും ആമസോണും തമ്മിലുള്ള സംയുക്ത സംരംഭമായ (ജെവി) സ്ഥാപനം 2020-21ൽ 182.7 കോടി രൂപയുടെ ലാഭം നേടിയിരുന്നു. മൂർത്തിയുടെ കാറ്റമരന് കമ്പനിയിൽ 74 ശതമാനം ഓഹരിയുണ്ട്. ശേഷിക്കുന്ന ഓഹരികൾ ആമസോണിന്റെ കൈവശമാണ്.

ക്ലൗഡ്ടെയിൽ ആമസോൺ ഇന്ത്യ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി മൂന്നാം കക്ഷി ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കുന്നു. ഇ-കൊമേഴ്‌സ് സ്ഥാപനമായ ക്ലൗഡ്‌ടെയിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 2021-22 സാമ്പത്തിക വർഷത്തിലെ വരുമാനം 19,090 കോടി രൂപയാണ്. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 15 ശതമാനം വർധന രേഖപ്പെടുത്തി.

അതേസമയം പ്രസ്തുത കാലയളവിലെ കമ്പനിയുടെ മൊത്തം ചെലവ് 19,573 കോടി രൂപയാണ്.

X
Top