ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ഇന്ത്യ ഗ്രൂപ്പിന്റെ ഉയർന്ന മുൻഗണനാ വിപണിയാകുമെന്ന് സിറ്റി ഗ്രൂപ്പ്

ഡൽഹി: ചൈനയിലും മറ്റ് വിപണികളിലും അപകടസാധ്യതകൾ വർധിക്കുന്നതിനാൽ ആഗോളതലത്തിൽ വികസിക്കാനുള്ള ഏറ്റവും മികച്ച വിപണികളിലൊന്നായി ഇന്ത്യയെ മാറ്റാൻ സിറ്റി ഗ്രൂപ്പ് ഇൻക് ലക്ഷ്യമിടുന്നതായി ബാങ്കിന്റെ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് ആഗോള മേധാവി പറഞ്ഞു.

ഇന്ത്യ വളരെ വ്യക്തമായ വളർച്ചാ അവസരങ്ങൾ നൽകുന്നതായി സിറ്റി ഗ്രൂപ്പ് ബാങ്കിംഗ്, ക്യാപിറ്റൽ മാർക്കറ്റ്‌സ്, അഡ്വൈസറി എന്നിവയുടെ ആഗോള മേധാവിയായ മനോലോ ഫാൽക്കോ പറഞ്ഞു. ന്യൂയോർക്ക് ആസ്ഥാനമായുള്ള വായ്പാ ദാതാവ് അടുത്ത വർഷം ഇന്ത്യയിൽ അതിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് നടത്താനും. പുനരുപയോഗ ഊർജജ മേഖലയിൽ നിക്ഷേപമിറക്കാനും പദ്ധതിയിടുന്നതായി അദ്ദേഹം വ്യക്തമാക്കി.

പ്രധാന ആഗോള വിപണികളിൽ കാണപ്പെടുന്ന കുത്തനെയുള്ള ഇടിവിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യ നേട്ടമുണ്ടാക്കിയതായും. രാജ്യം വളരെ സ്ഥിരതയുള്ളതായി കാണപ്പെടുന്നതായും ഫാൽക്കോ പറഞ്ഞു. അതേസമയം സിറ്റി ഗ്രൂപ്പ് ഇപ്പോഴും തങ്ങളുടെ പ്രധാന എതിരാളികളെ പിന്നിലാക്കി ചൈനയിൽ പൂർണ ഉടമസ്ഥതയിലുള്ള ഒരു നിക്ഷേപ ബാങ്ക് സ്ഥാപിക്കാനുള്ള പ്രക്രിയയിലാണ്.

X
Top