ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ത്രൈമാസത്തിൽ 789 കോടിയുടെ ലാഭം രേഖപ്പെടുത്തി സിപ്ല

മുംബൈ: ഫാർമ പ്രമുഖരായ സിപ്ലയുടെ സെപ്റ്റംബർ പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 5.57% വർധിച്ച് 5,828.54 കോടി രൂപയായപ്പോൾ അറ്റാദായം 10.9% ഉയർന്ന് 788.9 കോടി രൂപയായി.

ഈ പാദത്തിൽ കമ്പനിയുടെ ഇബിഐടിഡിഎ മുൻ വർഷത്തെ 1,288 കോടി രൂപയെ അപേക്ഷിച്ച് 1,303 കോടി രൂപയായതായി സിപ്ല പറഞ്ഞു. കൂടാതെ കമ്പനിയുടെ ഏകീകൃത മാർജിൻ മുൻ വർഷത്തെ പാദത്തിലെ 22.1% ൽ നിന്ന് 10 ബേസിസ് പോയിൻറ് മെച്ചപ്പെട്ട് 22.3% ആയി.

കമ്പനിയുടെ ഫാർമസ്യൂട്ടിക്കൽ വിഭാഗത്തിൽ നിന്നുള്ള വരുമാനം 5,690.68 കോടി രൂപയായി മെച്ചപ്പെട്ടപ്പോൾ, പുതിയ സംരംഭ വിഭാഗം 23.59 കോടി രൂപയുടെ ഇബിഐടി ലാഭം റിപ്പോർട്ട് ചെയ്തു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് സിപ്ല ലിമിറ്റഡ്. കമ്പനി പ്രാഥമികമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, സന്ധിവാതം, പ്രമേഹം, വിഷാദം എന്നിയുടെ ചികിത്സയ്ക്കുള്ള മരുന്നുകളാണ് വികസിപ്പിക്കുന്നത്.

ത്രൈമാസ കണക്കുകൾ പ്രഖ്യാപിച്ചതിന് ശേഷം മരുന്ന് നിർമ്മാതാവിന്റെ ഓഹരികൾ ബിഎസ്ഇയിൽ 1.46 ശതമാനം ഇടിഞ്ഞ് 1,146.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top