8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

കോൾ ഇന്ത്യയുടെ കൽക്കരി ഉൽപ്പാദനത്തിൽ വർധന

മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തെ ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ കൽക്കരി ഉൽപ്പാദനത്തിൽ 19.7 ശതമാനം വളർച്ച കൈവരിച്ച് സിഐഎൽ. ഈ കാലയളവിൽ 299 ദശലക്ഷം ടണ്ണിന്റെ (എംടി) ഉത്പാദനമാണ്‌ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി രേഖപ്പെടുത്തിയത്.

ആഭ്യന്തര കൽക്കരി ഉൽപ്പാദനത്തിന്റെ 80 ശതമാനവും കമ്പനിയുടെ സംഭാവനയാണ്. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ കോൾ ഇന്ത്യ ലിമിറ്റഡിന്റെ (സിഐഎൽ) ഉത്പാദനം 249.8 മെട്രിക് ടൺ ആയിരുന്നുവെന്ന് പൊതുമേഖലാ സ്ഥാപനം എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.

ആറ് മാസത്തിനുള്ളിൽ ഈ സാമ്പത്തിക വർഷത്തിലെ 700 മെട്രിക് ടൺ എന്ന ഉൽപ്പാദന ലക്ഷ്യത്തിന്റെ 43 ശതമാനവും നേടിയ സിഐഎൽ രണ്ടാം പകുതിയിൽ ലക്ഷ്യം പൂർണ്ണമായി കൈവരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൽക്കരി ഭീമൻ പ്രസ്താവനയിൽ പറഞ്ഞു. സാധാരണയായി രണ്ടാം പകുതിയിൽ സിഐഎല്ലിന്റെ ഉത്പാദനം ആദ്യ പകുതിയേക്കാൾ വളരെ കൂടുതലായിരിക്കും.

പൊതുമേഖലാ യൂണിറ്റിന്റെ കൽക്കരി ഉൽപ്പാദനം കഴിഞ്ഞ മാസം 45.7 മെട്രിക് ടണ്ണായി വർധിച്ചു. 2021 സെപ്തംബറിൽ ഇത് 40.7 മെട്രിക് ടണ്ണായിരുന്നു. കൂടാതെ ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ കമ്പനിയുടെ കൽക്കരി ശേഖരണം 332 മെട്രിക് ടണ്ണായി ഉയർന്നു.

X
Top