റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ ഡിസംബർ പത്തിന് സമർപ്പിക്കും

നെടുമ്പാശേരി: ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ കൊച്ചി വിമാനത്താവളത്തിലെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ ഡിസംബർ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും.

പത്ത് മാസം കൊണ്ട് 30 ലക്ഷം രൂപ ചെലവിലാണ് ടെർമിനലിൽ സൗകര്യങ്ങൾ ഒരുക്കിയത്. ബിസിനസ് ജെറ്റ് സർവീസുകൾ, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങൾ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ചാർട്ടർ ഗേറ്റ്‌വേ പ്രവർത്തിക്കും. കുറഞ്ഞ ചെലവിൽ ബിസിനസ് ജെറ്റ് യാത്ര സാദ്ധ്യമാക്കുക എന്ന പദ്ധതിയും മുന്നോട്ടുവയ്ക്കുന്നു.

നിലവിൽ സിയാലിൽ ആഭ്യന്തര യാത്രയ്ക്ക് ടെർമിനൽ ഒന്നും രാജ്യാന്തര യാത്രയ്ക്ക് ടെർമിനൽ മൂന്നും പ്രവർത്തിപ്പിക്കുന്നുണ്ട്. രണ്ടാം ടെർമിനലിൽ ബിസിനസ് ജെറ്റ് ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നതോടെ രാജ്യത്ത് സ്വകാര്യ ജെറ്റ് ടെർമിനലുകൾ പ്രവർത്തിപ്പിക്കുന്ന അഞ്ച് വിമാനത്താവളങ്ങളിലൊന്നായി സിയാൽ മാറും.

സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ

  • 40,000 ചതുരശ്രയടി വിസ്തീർണം
  • സ്വകാര്യ കാർ പാർക്കിംഗ്
  • ഡ്രൈവ് ഇൻ പോർച്ച്
  • അഞ്ച് ലോഞ്ചുകൾ
  • ബിസിനസ് സെന്റർ
  • ചെക്ക്-ഇൻ, ഇമിഗ്രേഷൻ
  • കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി സംവിധാനങ്ങൾ
  • ഡ്യൂട്ടി ഫ്രീ ഷോപ്പ്
  • ഫോറിൻ എക്‌സ്‌ചേഞ്ച് കൗണ്ടർ
  • അത്യാധുനിക വീഡിയോ കോൺഫറൻസിംഗ് സംവിധാനം
  • അതിസുരക്ഷ വേണ്ട വി.ഐ.പികൾക്കായി സേഫ് ഹൗസ്

X
Top