യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ചൈനയില്‍ ആപ്പിളിന് നിരോധനം

ബെയ്ജിംഗ്: ചൈനയില് ആപ്പിള് ഉല്പന്നങ്ങള്ക്കുള്ള വിലക്ക് ശക്തമാകുന്നു. രാജ്യത്തുടനീളമുള്ള സര്ക്കാര് ഏജന്സികളും സര്ക്കാര് പിന്തുണയില് പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങളും ഐഫോണുകളും മറ്റ് വിദേശ ഉപകരണങ്ങളും ഓഫീസില് കൊണ്ടുവരരുതെന്ന് നിര്ദേശം നല്കിയതായി ബ്ലൂംബെര്ഗ് വെള്ളിയാഴ്ച റിപ്പോര്ട്ട് ചെയ്തു.

ദശാബ്ദങ്ങളായി വിദേശ സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും തദ്ദേശീയമായി നിര്മിച്ച സാങ്കേതിക വിദ്യകള് പകരം ഉപയോഗിക്കാനുമുള്ള ശ്രമങ്ങള് ചൈന നടത്തുന്നുണ്ട്.

ഇതിന്റെ ഭാഗമായി ബാങ്കുകളോട് തദ്ദേശീയമായി നിര്മിച്ച സോഫ്റ്റ് വെയറുകള് ഉപയോഗിക്കാന് നിര്ദേശം നല്കുകയും സെമികണ്ടക്ടര് ചിപ്പുകള് ചൈനയില് തന്നെ നിര്മിക്കാന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

എട്ടോളം പ്രവിശ്യകളിലെ നിരവധി സര്ക്കാര് സ്ഥാപനങ്ങള് ജീവനക്കാരോട് ചൈനീസ് ബ്രാന്ഡുകളുടെ ഉല്പന്നങ്ങള് ഉപയോഗിക്കണം എന്ന് നിര്ദേശിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളും സര്ക്കാര് സ്ഥാപനങ്ങളും ജോലിക്കിടെ ഐഫോണുകള് ഉപയോഗിക്കരുതെന്നും നിര്ദേശിച്ചിട്ടുണ്ട്.

ചൈനയിലെ വലിയ നഗരങ്ങളിലും കോര്പ്പറേഷനുകളിലും മാത്രമല്ല ഷെജിയാങ്, ഷാന്ഡോംഗ്, ലിയോണിംഗ്, സെന്ട്രല് ഹെബെയ് എന്നിവയുള്പ്പെടെയുള്ള പ്രവിശ്യകളില് നിന്നുള്ള ചെറു നഗരങ്ങളിലെ ചെറുകിട സ്ഥാപനങ്ങളും ഏജന്സികളും സമാനമായ നിര്ദ്ദേശങ്ങള് പുറപ്പെടുവിച്ചു.

അതേസമയം ആപ്പിളും ചൈനയെ പൂര്ണമായി ആശ്രയിക്കുന്നതില് നിന്ന് പിന്മാറുകയാണ്. ഇന്ത്യ, വിയറ്റ്നാം ഉള്പ്പടെ വിവിധ രാജ്യങ്ങളിലേക്ക് ആപ്പിള് ഉല്പാദന ജോലികള് വ്യാപിപ്പിച്ചുകഴിഞ്ഞു.

ഇന്ത്യന് കമ്പനിയായ ടാറ്റ ഗ്രൂപ്പും ഇപ്പോള് ആപ്പിളിന്റെ നിര്മാണ പങ്കാളിയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐഫോണ് നിര്മാണ ശാല നിര്മിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള് ടാറ്റ ഗ്രൂപ്പ്.

X
Top