സ്വകാര്യ സർവകലാശാലകൾ 5 വർഷത്തെ കണക്കുകൾ ഹാജരാക്കണമെന്ന് സുപ്രീം കോടതിവിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

10ജി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി ചൈന

മുംബൈ: ലോകം അഞ്ചാംതലമുറ ടെലികോം സാങ്കേതികവിദ്യയെ (5ജി)ക്കുറിച്ച്‌ ചർച്ചചെയ്യുമ്പോള്‍ 10ജി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി ചൈന. പത്ത് ജിഗാബൈറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗമെന്നാണ് റിപ്പോർട്ട്. ഒരു സിനിമ പൂർണമായി സെക്കൻഡുകള്‍കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാനാകും.

ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും 5ജി വ്യാപകമായി വരുന്നതേയുള്ളൂ. ഇതിനിടെയാണ് ചൈനയിലെ ഷിയോങ് ജില്ലയില്‍ ചൈന 10ജി ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് പരീക്ഷിക്കാൻ തുടങ്ങിയത്.

ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേർന്ന് 50 ജി-പിഒഎൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി ഒരുക്കിയിട്ടുള്ളത്. സെക്കൻഡില്‍ 10 ജിഗാബൈറ്റ് ആണ് വേഗം.

ഫൈബർ ഒപ്ടിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കല്‍ നെറ്റ്വർക്ക് അഥവാ 50 ജി-പിഒഎൻ. സെക്കൻഡില്‍ 50 ജിഗാബൈറ്റ് വരെ വേഗം ആർജിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്.

സിനിമ ഡൗണ്‍ലോഡിങ്ങിനെക്കാള്‍ െവർച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ക്ലൗഡ് ഗെയിമിങ്, സ്മാർട്ട് സിറ്റികള്‍, ഡ്രൈവറില്ലാ കാറുകള്‍ എന്നിങ്ങനെ ഭാവിയെ ലക്ഷ്യമിട്ടുള്ള സൗകര്യങ്ങള്‍ക്കായാണ് പുതിയ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്.

X
Top