ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

പലിശനിരക്ക് വെട്ടിക്കുറച്ച് ചൈന

ബെയ്ജിംഗ്: മൂന്നു മാസത്തിനിടെ രണ്ടാംതവണയും പലിശനിരക്ക് വെട്ടിക്കുറച്ച് ചൈനീസ് കേന്ദ്രബാങ്ക്. ഒരു വർഷത്തേക്കുള്ള വായ്പാനിരക്ക് 3.55 ശതമാനത്തിൽനിന്ന് 3.45 ശതമാനമായാണു പീപ്പിൾസ് ബാങ്ക് ഓഫ് ചൈന കുറച്ചിരിക്കുന്നത്.

ജൂണിലും ചൈന പലിശനിരക്ക് കുറച്ചിരുന്നു. ഒരു വർഷ വായ്പാ നിരക്കുകൾക്കു പുറമേ അഞ്ചു വർഷ നിരക്കിലും ചൈന വെട്ടിക്കുറയ്ക്കൽ നടത്തിയേക്കുമെന്നാണു നിരീക്ഷകർ കരുതിയത്. എന്നാൽ അതുണ്ടായില്ല. നിലവിൽ 4.2 ശതമാനമാണ് അഞ്ചു വർഷ വായ്പാ പലിശനിരക്ക്.

പണപ്പെരുപ്പം നേരിടാൻ മറ്റു പ്രധാന സന്പദ്‌വ്യവസ്ഥകൾ പലിശനിരക്ക് വര്‍ധിപ്പിക്കുമ്പോഴാണ് ചൈന നേർവിപരീതമായ നടപടി സ്വീകരിക്കുന്നത്. അതേസമയം, കോവിഡ് മഹാമാരി സൃഷ്ടിച്ച തിരിച്ചടികളിൽനിന്നു രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുയർത്താനുള്ള നടപടിയായായും ചൈനീസ് ഭരണകൂടത്തിന്‍റെ ഈ നടപടി വിലയിരുത്തപ്പെടുന്നുണ്ട്.

റിയൽ എസ്റ്റേറ്റ് പ്രതിസന്ധി, കയറ്റുമതി ഇടിവ്, ഉപഭോക്തൃ ചെലവ് കുറഞ്ഞത് എന്നിവയൊക്കെ കോവിഡ് മഹാമാരിക്കുശേഷമുള്ള ചൈനയുടെ ഉയിർപ്പിനു തിരിച്ചടിയായിരുന്നു. ചൈനീസ് സന്പദ്‌വ്യവസ്ഥ മാന്ദ്യത്തിന്‍റെ വക്കിലാണെന്ന വിശകലനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിട്ടുണ്ട്.

സാന്പത്തികവളർച്ച കുറഞ്ഞതും വ്യാവസായിക ഉത്പാദന വളർച്ച താഴ്ന്നതും ചൈനയ്ക്കു തിരിച്ചടിയായി. കയറ്റുമതി ഇടിഞ്ഞു. പാർപ്പിടനിർമാണം ഉൾപ്പെടെയുള്ള നിർമാണമേഖല സ്തംഭനത്തിലാണ്. റിയൽ എസ്റ്റേറ്റുകാരെ സഹായിച്ച ബാങ്കിതര സ്ഥാപനങ്ങൾ പ്രതിസന്ധിയിലായതും ചൈനയുടെ വളർച്ചയ്ക്കു തടസം നിന്നു.

X
Top