ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കോര്‍പറേറ്റ് വരുമാനത്തില്‍ വന്‍ ഉയര്‍ച്ച പ്രതീക്ഷിച്ച് കൊട്ടക്ക് ഇക്വിറ്റീസ് സിഇഒ

മുംബൈ: വരുന്ന മൂന്ന് പാദങ്ങളില്‍ കോര്‍പറേറ്റ് വരുമാനം മെച്ചപ്പെടുമെന്ന് കൊടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് സിഇഒ പ്രതിക് ഗുപ്ത പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ നിരക്ക് കുറയ്ക്കല്‍, മികച്ച മണ്‍സൂണ്‍, ഡിമാന്റ് വര്‍ദ്ധനവ്, സര്‍ക്കാര്‍ മൂലധന ചെലവ് ഉയര്‍ത്തുന്നത് എന്നിവ കാരണമാണിത്.

ജൂണ്‍ പാദത്തില്‍ നിഫ്റ്റി കമ്പനികളുടെ വരുമാനത്തില്‍ 4.5 ശതമാനവും മൊത്തം സാമ്പത്തികവര്‍ഷത്തില്‍ 12 ശതമാനം വര്‍ദ്ധനവുമാണ് പ്രതിക് പ്രതീക്ഷിക്കുന്നത്. അതേസമയം ട്രമ്പ് താരിഫിനെക്കുറിച്ച് വ്യക്തത വന്നാല്‍ മാത്രമേ കേന്ദ്രബാങ്ക് നിരക്ക് കുറയ്ക്കലിനെക്കുറിച്ച് ചിന്തിക്കൂ.

താരിഫ് ട്രമ്പിന്റെ വിലപേശല്‍ തന്ത്രമാണെന്ന് പറഞ്ഞ അദ്ദേഹം രാജ്യം പണപ്പെരുപ്പത്തിലേയ്ക്ക് പോകാതിരിക്കാനായി ഇറക്കുമതി ചുങ്കം ക്രമേണ കുറയ്ക്കാന്‍ യുഎസ് തയ്യാറാകുമെന്നും അഭിപ്രായപ്പെട്ടു. നിലവില്‍ യുഎസിലെ ഇതുവരെയുള്ള പണപ്പെരുപ്പം നിയന്ത്രണത്തിലാണ്. താരിഫ് ആഘാതം യുഎസ് ഉപഭോക്താവ് ആഗിരണം ചെയ്യുന്നതിനേക്കാള്‍ ഉല്‍പ്പാദന രാജ്യങ്ങള്‍ ആഗിരണം ചെയ്യുന്നു.

വരും പാദങ്ങളില്‍ കൂടുതല്‍ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)കള്‍ നടക്കുമെന്നും പ്രതീക് വിചാരിക്കുന്നു. വലിയ കമ്പനികളുടേതുള്‍പ്പടെ 2.58 ലക്ഷം കോടി രൂപയുടെ 150 ഐപിഒകളാണ് നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്.

X
Top