
മുംബൈ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. അറ്റാദായം 33 ശതമാനമുയര്‍ന്ന് 1169 കോടി രൂപ. വരുമാനത്തിലെ വര്‍ധനവും കിട്ടാകടങ്ങളിലെ ഇടിവുമാണ് തുണയായത്.
മൊത്തം വരുമാനം 10374 കോടി രൂപയാണ്. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 9500 കോടി രൂപയായിരുന്ന സ്ഥാനത്താണിത്. പലിശ വരുമാനം 8335 കോടി രൂപയില്‍ നിന്നും 8589 കോടി രൂപയായി ഉയര്‍ന്നു.
പ്രവര്‍ത്തന ലാഭം 2304 കോടി രൂപ. 1933 കോടി രൂപയില്‍ നിന്നുള്ള വര്‍ധനവ്. മൊത്തം നിഷ്‌ക്രിയ ആസ്തി 4.54 ശതമാനത്തില്‍ നിന്നും കുറഞ്ഞ് 3.13 ശതമാനമായിട്ടുണ്ട്. കി്ട്ടാകടം 0.73 ശതമാനത്തില്‍ നിന്നും കുറഞ്ഞ് 0.49 ശതമാനമായി.
ഇതോടെ പ്രൊവിഷന്‍സ് 1191 കോടി രൂപയില്‍ നിന്നും 521 കോടി രൂപയാക്കി കുറച്ചു.